മഞ്ജുവും ലാലേട്ടനും നേര്‍ക്കുനേര്‍

മലയാള സിനിമ ഇതുവരെ കാണാത്ത താരപ്പോര് ഈ ആഴ്ച നടക്കും. നായകനും നായികയും തമ്മിലാണ് ഇത്തവണ മല്‍സരം. മോഹന്‍ലാലിന്റെ മിസ്റ്റര്‍ഫ്രോഡും മഞ്ജുവാര്യരുടെ ഹൗ ഓള്‍ഡ് ആര്‍ യുവുമാണ് മല്‍സരത്തിനെത്തുന്നത്. സാധാരണ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലായിരുന്നു മല്‍സരം. അല്ലെങ്കില്‍ യുവനിരയിലെ ഫഹദോ, പൃഥ്വിരാജോ ആയിരുന്നു. 14 വര്‍ഷത്തിനു ശേഷം മഞ്ജുവാര്യര്‍ തിരിച്ചു വരുന്നു എന്നതാണ് ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ പ്രത്യേകത.
ദൃശ്യത്തിന്റെ മാസ്മരിക വിജയത്തിനു ശേഷം എത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്. അതുകൊണ്ട് അല്‍പമെങ്കിലും പാളിപ്പോകുന്ന ചിത്രങ്ങള്‍ക്ക് പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടാകും.വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ആന്റി ഹീറോ ആകുന്നു എന്ന പ്രത്യേകതയും മിസ്റ്റര്‍ ഫ്രോഡിനുണ്ട്.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തിരുച്ചുവരാനാണ് മഞ്ജു തീരുമാനിച്ചിരുന്നത്. എന്നാല്‍ മഞ്ജുവിനെ നായികയാക്കി സിനിമ എടുക്കരുതെന്ന് ദിലീപ് രഞ്ജിത്തിനോട് ആവശ്യപ്പെട്ടതോടെ ആ സിനിമ ഉപേക്ഷിച്ചു. മോഹന്‍ലാലുമാണെന്നായിരുന്നു ചിത്രത്തിലെ നായകന്‍. ആറാം തമ്പുരാന് ശേഷം മഞ്ജുവും മോഹന്‍ലാലും ഒരുമിക്കുന്നത് കാണാന്‍ ആരാധകര്‍ ഏറെ കാത്തിരുന്നെങ്കിലും നിരാശരാകേണ്ടി വന്നു.
സൂപ്പര്‍ താരങ്ങളുടെ അത്ര ഇമേജും ആരാധകരുമുള്ള മഞ്ജു രണ്ട് കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. മലയാളത്തിലെ ഒരു നായികയും ഇത്രയും തുക വാങ്ങിയിട്ടില്ല. കല്യാണ്‍ ജുവലേഴ്‌സിന്റെ ഉള്‍പ്പെടെയുള്ള പരസ്യങ്ങള്‍ക്ക് കോടികള്‍ക്കാണ് കരാറൊപ്പിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha