മലയാളത്തിന്റെ മഞ്ഞള്‍ പ്രസാദം വിട പറഞ്ഞിട്ട് കാല്‍നൂറ്റാണ്ട്; മകളുടെ ഓര്‍മ്മയില്‍ വിതുമ്പി അമ്മ...

മലയാള ചലച്ചിത്രത്തിലെ മാലാഖ മോനിഷ വിടപറഞ്ഞിട്ട് ഡിസംബര്‍ അഞ്ചിന് കാല്‍നൂറ്റാണ്ട്. വര്‍ഷങ്ങള്‍ കടന്നാലും ഇന്നും മലയാളിക്ക് ഈ അഭിനയ പ്രതിഭയെ മറക്കാന്‍ കഴിയില്ല. നനവുള്ള ഓര്‍മ്മകളുമായി ആ മാലാഖ നമ്മുടെ മനസ്സില്‍ എന്നും ഉണ്ട്. 21 വയസ്സില്‍ ഒരു കാറപകടത്തില്‍ സിനിമാ ലോകത്തോട് വിടപറഞ്ഞ മോനിഷയെ ഓര്‍ക്കാന്‍ ജനങ്ങള്‍ക്ക് ഒത്തിരി സിനിമകളും അതിലെ കഥാപാത്രങ്ങളും ഉണ്ട്. മനസ്സിനെ വികാരനിര്‍ഭരമാക്കിയ നിരവധി കഥാപാത്രങ്ങള്‍ സിനിമാ ലോകത്തിന് ഇന്നും മായിക്കാന്‍ സാധിക്കാത്തതാണ്. വാത്സല്യത്തിന്റെയും പ്രണയത്തിന്റെയും നനുത്ത കുളിര്‍ നല്‍കിയ ഒരു പെണ്‍കിടാവാണ് മോനിഷ.
ഒരു കുഞ്ഞു പ്രാവുപോലെ വെള്ളിത്തിരയിലേയ്ക്ക് പറന്നു വന്ന മോനിഷയെ മലയാളികള്‍ നെഞ്ചിലേറ്റി നടന്നു. അന്നും ഇന്നും എന്നും.. 1986ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലൂടെ ആണ് ഈ നിഷ്‌കളങ്ക മുഖം മലയാളികള്‍ക്ക് സുപരിചിതമായത്. പതിനഞ്ചാം വയസ്സില്‍ തന്നെ മികച്ച നടിക്കുള്ള പുരസ്‌ക്കാരം മോനിഷ നേടിയിട്ടുണ്ട്. ജി.എസ് വിജയന്റെ ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാതെ ആണ് മോനിഷ സിനിമാ വേദിയോട് വിടപറഞ്ഞത്. കന്നഡത്തിലും,തമിഴിലും താരം വേഷം അണിഞ്ഞിട്ടുണ്ട്. പെരുന്തച്ഛന്‍,ഋതുഭേതം, ശ്യാമസദ്യ,അതിപന്‍, കുറുപ്പിന്റെ കണക്കു പുസ്തകം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും മോനിഷ വേഷം ഇട്ടിട്ടുണ്ട്. നടനകലയുടെ സൗന്ദര്യം ആയ മോനിഷ ഇന്നും മലയാളികളുടെ മനസ്സില്‍ കനകച്ചിലങ്കകെട്ടി ആടുകയാണ്.
പ്രേക്ഷകര്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന നൊമ്പരമാണ് മോനിഷയുടെ വിയോഗം. കാല്‍നൂറ്റാണ്ട് ആകുമ്പോഴും പ്രേക്ഷകര്‍ക്ക് ഇപ്പോഴും മറക്കാന്‍ കഴിഞ്ഞിട്ടില്ല. ഷൂട്ടിങ്ങിന് പോകുന്നതിനിടെ ഉണ്ടായ കാറപകടത്തിലാണ് മോനിഷ വിടപറഞ്ഞത്. ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മകളെ വലിയൊരു സിനിമ നടിയാക്കാന്‍ ആഗ്രഹിച്ച കലാകാരിയായിരുന്നു അമ്മ ശ്രീദേവി ഉണ്ണി . എല്ലാം ഇന്നലെ കഴിഞ്ഞതുപോലെയാണ് തോന്നുന്നത്. പുത്രദു:ഖം ദിനേന എന്നു പറയുന്നത് പോല ദിവസേന അത് കൂടിക്കൊണ്ടിരിക്കുകയാണ്. മകളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ അമ്മയുടെ ശക്തി.

ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചെപ്പടി വിദ്യ എന്ന സിനിമയുടെ ലൊക്കേഷന്‍ തിരുവനന്തപുരമായിരുന്നു. അതിനിടയില്‍ ഗുരുവായൂരിലെ നൃത്തപരിപാടി വന്നു. അന്ന് ഏറ്റവും കൂടുതല്‍ സോളോ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്യുന്ന താരമായിരുന്നു മോനിഷ. നൃത്തപരിപാടിയുടെ റിഹേഴ്സലിനായി ബംഗലുരുവിലേക്ക് പോകാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തുനിന്ന് കൊച്ചി എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനിടയിലാണ് കാറപകടം സംഭവിച്ചത്. ഫ്‌ലൈറ്റ് പിടിക്കാന്‍ അംബാസഡര്‍ കാറില്‍ പുലര്‍ച്ചെ നാലോടെ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക്.
ഹോട്ടലില്‍ നിന്നു ചോദിച്ചു വാങ്ങിയ തലയിണ നല്‍കി, പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങാന്‍ അമ്മ ആവശ്യപ്പെട്ടു. മകളുടെ കാലുകള്‍ തടവി കൊണ്ടിരിക്കുകയായിരുന്നു. കാറിനുള്ളില്‍ ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ അപകടത്തിന് ഇടയാക്കിയ കെഎസ്ആര്‍ടിസി ബസ് എതിരെ വരുന്നതു കണ്ടിരുന്നു.... ചേര്‍ത്തലയിലെ ആശുപത്രിയില്‍ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം പൊട്ടിയൊഴുകി അവള്‍ കിടന്നു. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ കണ്ണു ദാനം ചെയ്യണമെന്ന ആഗ്രഹം മോനിഷ അമ്മയോട് പറഞ്ഞിരുന്നു. പക്ഷെ കാറിന്റെ ഡോറിലിടിച്ച് തലയോട്ടി തകര്‍ന്നുള്ള ആ മരണത്തിന്റെ ഭീകരത കൊണ്ടുതന്നെ കണ്ണുകള്‍ ദാനം ചെയ്യാനായില്ല.

മരിക്കുന്നതിന്റെ തലേ ദിവസം രാത്രി അമ്മയോട് മോനിഷ പറഞ്ഞു 'എന്തോ സംഭവിക്കാന്‍ പോകുന്ന പോലെ.' 'ലൈഫ് ഈസ് വണ്‍സ്. യു ഡ്രിങ്ക് ആന്‍ഡ് ഈറ്റ്. എന്‍ജോയ് യുവര്‍ ലൈഫ്. ...ആരെയും അറിഞ്ഞു കൊണ്ട് നോവിക്കരുത്.' അതിനു മറുപടിയായി അമ്മ 'ഓംങ്കാരപ്പൊരുളേ...' എന്നു വിളിച്ചു കളിയാക്കി. ശബ്ദമുണ്ടാക്കി അവള്‍ പറഞ്ഞു. 'ഐ ആം മോനിഷ.' കണ്ണുകള്‍ തുറന്നു പിടിച്ച് ശക്തമായ ഒരു നോട്ടവും. ആ നോക്കിയത് അന്നുവരെയുള്ള മോനിഷയേ ആയിരുന്നില്ല- ശ്രീദേവി ഓര്‍ക്കുന്നു.
നക്ഷത്ര പ്രകാരം നമുക്ക് ദോഷ സമയമാണെന്ന് പറഞ്ഞു ചെപ്പടി വിദ്യയില്‍ മോനിഷയുടെ അമ്മയായി അഭിനയിച്ചിരുന്ന ശ്രീവിദ്യ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എല്ലാത്തിനെയും പോസിറ്റീവായി കാണുന്ന മോനിഷ രണ്ടു മണിക്കൂറിനുള്ളില്‍ സേഫായി ബംഗലുരുവില്‍ എത്തുമെന്ന മറുപടിയാണ് നല്‍കിയത്. അപകടത്തില്‍ മോനിഷ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പ്രതീക്ഷയുണ്ടായിരുന്നില്ല. അപകടം നടക്കുമ്പോഴും ഉറക്കത്തിലായിരുന്ന മോനിഷ പിന്നീട് ഉണര്‍ന്നില്ലെന്നും ശ്രീദേവി പറയുന്നു.

https://www.facebook.com/Malayalivartha






















