സ്ത്രീകളെ കാണുമ്പോൾ നെഞ്ചിന്റെ അളവെടുക്കുന്നവർ കൂടുന്നു; തുറന്നടിച്ച് ബോളിവുഡ് താര സുന്ദരി

സ്ത്രീകളെ കാണുമ്പോൾ നെഞ്ചിന്റെ അളവെടുക്കുന്നവർക്കെതിരെ സിനിമാ താരം വിദ്യാ ബാലൻ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അവർ തുറന്നടിച്ചത്. തുമാരി സുലുവിന്റെ വൻ വിജയത്തെ തുടർന്നാണ് വിദ്യാ ബാലൻ മനസു തുറന്നത്. താനൊരു സ്ലിം ബ്യൂട്ടിയല്ലെന്നു പറഞ്ഞ് കൊണ്ടാണ് അഭിമുഖം ആരംഭിച്ചത്. തനിക്ക് സാമാന്യം നല്ലവണ്ണമുണ്ട്. അതിൽ ദു:ഖമില്ല. തടിച്ചി എന്ന് തന്നെ പലരും വിളിക്കാറുണ്ട്. എന്നാൽ അതുകൊണ്ടൊന്നും തന്നെ തളർത്താനാവില്ല.
തന്നെ കാണുമ്പോൾ തന്റെ നെഞ്ചിലേക്കാണ് ജനങ്ങൾ നോക്കുന്നതെന്ന് താരം പറയുന്നു. എന്നാൽ ഇതിൽ താത്പര്യമില്ല. ഒരിക്കൽ താൻ ഒരു ഓഡിഷന് പോയി. അഛനൊപ്പമാണ് പോയത്. അത് ഒരു ടെലിവിഷൻ ഷോയുടെ ഓഡിഷനായിരുന്നു. കാസ്റ്റിംഗ് ഡയറക്ടർക്ക് തന്നെ കണ്ടപ്പോൾ തന്നെ ഇഷ്ടമായെന്ന് തോന്നി.
അയാൾ തന്റെ നെഞ്ചിൽ തന്നെ നോക്കിയിക്കുന്നു. പരിസരം മറന്ന മട്ടിലായിരുന്നു. താൻ കുറെ നേരം അയാളെ നോക്കി നിന്നു. എന്നാൽ താൻ നോക്കുന്ന വിവരമൊന്നും അയാൾ അറിഞ്ഞമട്ടില്ല. വിദ്യാ ബാലൻ ചൂടായി. താൻ എന്താണ് നോക്കുന്നതെന്ന് ചോദിച്ചു. അപ്പോൾ അയാൾ ഉണർന്നു. ആനന്ദം നിറഞ്ഞ കണ്ണുകളോടെ അയാൾ എന്നോട് ചോദിച്ചു. ഒന്നുമില്ല, ഞാൻ വെറുതെ നോക്കിയതാ.
വിദ്യക്ക് അന്ന് ഇരുപത് വയസായിരുന്നു പ്രായം. ആ ടെലിവിഷൻ സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും വിദ്യ വേണ്ടെന്നു വച്ചു. കാസ്റ്റിംഗ് സമയത്ത് ഡയറക്ടറുടെ കണ്ണുകളുടെ ശക്തി തിരിച്ചറിഞ്ഞതായിരുന്നു കാരണം. ആവശ്യമില്ലാതെ പുലിവാൽ പിടിക്കേണ്ട കാര്യമില്ലല്ലോ. സ്ത്രീ ഒരു ശരീരം മാത്രമല്ല. സ്ത്രീ ഒരു വ്യക്തിത്വമാണ്. അത് കണ്ടില്ലെന്ന് നടക്കുന്നിടത്താണ് പ്രശ്നം.
സിനിമയിൽ ലൈംഗിക അതിക്രമങ്ങൾ കൂടുതലാണെന്നാണ് വിദ്യയുടെ അഭിപ്രായം. എല്ലാ മേഖലകളിലും ലൈംഗിക അതിക്രമങ്ങൾ ഉണ്ട്. എന്നാൽ സിനിമയിൽ അതിന്റെ പുതിയ പതിപ്പാണ് ദ്യശ്യമാക്കുക. പലതിനും വഴങ്ങേണ്ടി വരും. ചോദ്യം ചെയ്താൽ ജീവിക്കാൻ കഴിയില്ല. മെലിഞ്ഞ ശരീരം സ്ത്രീത്വത്തിന്റെ അടയാളമായി വിദ്യ കാണുന്നില്ല. തന്റെ ശരീരം എന്തിന് ശ്രദ്ധിക്കുന്നു. സിനിമ ശ്രദ്ധിച്ചാൽ പോരേ എന്നാണ് വിദ്യയുടെ ചോദ്യം. തനിക്ക് ഗോഡ്ഫാദറില്ല. സിനിമയിൽ അഭിനയിക്കാനുള്ള കഴിവ് മാത്രമാണുള്ളത്.
ബോളിവുഡിൽ തടിച്ച ശരീരങ്ങൾക്ക് സാധാരണ മാർക്കറ്റില്ല. എല്ലാവർക്കുമിഷ്ടം മെലിഞ്ഞ ശരീരം ഉള്ളവരെയാണ്. എന്നാൽ എല്ലാവർക്കും മെലിഞ്ഞ ശരീരമുള്ളവരാകാൻ കഴിയുമോ എന്നാണ് വിദ്യാ ബാലൻ ചോദിക്കുന്നത്. തനിക്ക് വണ്ണം കുറയ്ക്കാൻ പ്രത്യേക ഭക്ഷണക്രമവും വ്യായാമവുമില്ല. അത്തരം രീതികൾ അവലംബിക്കുന്ന പലരുമുണ്ട്. എന്നാൽ തനിക്ക് അത്തരം നിർബന്ധങ്ങളില്ല.
ഒരു റേഡിയോ ജോക്കിയായാണ് വിദ്യ സുലുവിൽ അഭിനയിക്കുന്നത്. മുംബൈ സ്വദേശിയാണ് റേഡിയോ ജോക്കി. ഒരു സാധാരണ കുടുംബത്തിൽ പിറന്ന സുലു തികച്ചും അവിചാരിതമായിട്ടാണ് റേഡിയോ ജോക്കിയാക്കുന്നത്. പതിനൊന്ന് വയസുള്ള മകനും ഭർത്താവുമായി ജീവിക്കുകയായിരുന്നു സുലു. ഭർത്താവ് ഒരു തയ്യൽ സ്ഥാപനത്തിലെ മാനേജരായിരുന്നു. അപ്പോഴാണ് എഫ് എം റേഡിയോയിൽ അവസരം ലഭിച്ചത്.
https://www.facebook.com/Malayalivartha






















