ആരുമായും മത്സരത്തിനില്ല; എനിക്ക് ലഭിക്കേണ്ടത് എനിക്ക് തന്നെ ലഭിക്കും

ആരുമായും മത്സരത്തിനില്ലെന്ന് കാവ്യാ മാധവന്‍. തനിക്ക് ലഭിക്കേണ്ട അവസരങ്ങള്‍ തനിക്ക് തന്നെ ലഭിക്കുമെന്നും കാവ്യ പറഞ്ഞു. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരുന്ന ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കാവ്യ. നവാഗതനായ സുനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കാവ്യ വീണ്ടും മലയാളത്തില്‍ സജീവമാകുന്നത്. ഈ ചിത്രത്തില്‍ അടച്ചു പൂട്ടാന്‍ പോകുന്ന ഒരു സര്‍ക്കാര്‍ സ്‌കുളിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല
ബ്രേക്കിംഗ് ന്യൂസ് ലൈവ്, ലോക്‌പാല്‍, അഞ്ച് സുന്ദരികള്‍ എന്നീ സിനിമകള്‍ക്ക് ശേഷം കാവ്യ സിനിമയില്‍ സജീവമല്ലായിരുന്നു.
ഇതിനിടെ നിരവധി വിവാദങ്ങള്‍ കാവ്യയുമായി വന്നെങ്കിലും കാവ്യ പ്രതികരിച്ചില്ല. മംഗളം വാരികയില്‍ വന്ന ജോസ് പല്ലിശേരിയുടെ ലേഖനത്തില്‍ ദിലീപും കാവ്യയുമായുള്ള അടുപ്പം തുറന്ന് കാട്ടിയിരുന്നു. ഏറ്റവും അവസാനം കാവ്യയുടെ കല്യാണ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ അറസ്റ്റിലായ ആളെ മനുഷ്യാവകാശ കമ്മീഷന്‍ വെറുതെയും വിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha