അവളയച്ച മെസേജ് കാണാൻ ഞാൻ വൈകിപ്പോയി; കണ്ടിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ വിളിച്ച് ഇങ്ങു പോരാൻ പറഞ്ഞേനേ;ഞങ്ങളുടെ മകൾ പോക്കാൻ കാരണം ആ തള്ള മാത്രം ആവർത്തിച്ച് സുവ്യയുടെ കുടുംബം

മരണത്തിനു തൊട്ടു മുൻപ് പിതാവിന്റെ സഹോദരി സുജാതയ്ക്ക് സുവ്യ വാട്സാപിൽ അയച്ച ശബ്ദ സന്ദേശത്തിലാണ് തന്റെ മരണത്തിന് ഉത്തരവാദി ഭർതൃമാതാവ് വിജയമ്മ ആണെന്നും ജോലിയില്ലാത്തതിന്റെ പേരിൽ നിരന്തരം നേരിടുന്ന ആക്ഷേപം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്നും മകനെ സ്വന്തം വീട്ടിൽ സംരക്ഷിക്കണമെന്നും കരഞ്ഞു പറയുന്നത്.
എന്നാൽ തനിക്ക് അയച്ച ശബ്ദ സന്ദേശം കാണാൻ വൈകിപ്പോയി എന്ന് സുജാത, സുവ്യയുടെ അച്ഛന്റെ സഹോദരി മലയാളി വാർത്തയോട് പറഞ്ഞു.9 ന് സ്വന്തം വീട്ടിൽ വന്നു തിരികെപ്പോയ സുവ്യയെ 10ന് രാവിലെ 8 ന് ഭർത്താവ് അജയകുമാറിന്റെ വീടായ കിഴക്കേ കല്ലട ഉപ്പൂട് അജയ ഭവനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുണ്ടറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മരണ വിവരം അറിഞ്ഞശേഷമാണ് സുവ്യ അയച്ച ശബ്ദ സന്ദേശം സുജാതയുടെ ശ്രദ്ധയിൽപെട്ടത്. 9 മണിക്കു ശേഷമാണ് സുവ്യയുടെ സഹോദരൻ വിഷ്ണുവിനെ അജയകുമാറിന്റെ സഹോദരൻ മരണവിവരം അറിയിക്കുന്നത്.അവളയച്ച മെസേജ് കാണാൻ ഞാൻ വൈകിപ്പോയി.. കണ്ടിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ വിളിച്ച് ഇങ്ങു പോരാൻ പറഞ്ഞേനേ.
ഇന്നലെ രാവിലെയാണ് അവൾ മരിച്ചെന്ന് എന്നോട് പറയുന്നതു പോലും. 7.57 ന് മരിക്കാൻ തീരുമാനിച്ച് കരഞ്ഞ് അവൾ അയച്ച 3 വോയ്സ് മെസേജ് അന്നേരം തുറന്നു നോക്കാതെ എന്റെ ഫോണിലുണ്ട്. പിന്നെയാണ് അത് കാണുന്നത്. എനിക്കിനി പറ്റില്ലെന്ന്, എനിക്കെന്തെങ്കിലും പറ്റിയാൽ വിജയമ്മയാണ് ഉത്തരവാദിയെന്ന് കരഞ്ഞു പറയുന്നുണ്ട്. വെള്ളിയാഴ്ച ഇവിടെ ഉത്സവം കൂടി ശനിയാഴ്ച രാവിലെയാണ് സുവ്യ മടങ്ങിപ്പോയത്. വണ്ടി റോഡ് വരെ എത്തിയപ്പോൾ മറന്നു പോയ ഹെൽമറ്റ് ഞാനാണ് കൊണ്ടുപോയി തലയിൽ വെച്ചു കൊടുത്തത്.
അമ്മയുടെ ചെരിപ്പിട്ടാണ് ഇറങ്ങിയതെന്ന് പറഞ്ഞ് വീണ്ടും വന്നു. അവളുടെ ചെരിപ്പ് കാലിലിട്ട് കൊടുത്ത് പറഞ്ഞുവിട്ടതാണ് ഞാൻ.. എല്ലാ അവഗണനയും സഹിച്ച് ജോലി കിട്ടിയാൽ എല്ലാം ശരിയാകും എന്ന് കരുതി മാത്രമാണ് അവൾ മുന്നോട്ടു പോയിരുന്നത് എന്ന് സുവ്യയുടെ ഭർത്താവിൻ്റെ സഹോദരി പറഞ്ഞു.ശബ്ദസന്ദേശം പുറത്തുവന്നതോടെ ഭർതൃവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാൻ സുവ്യയുടെ ബന്ധുക്കൾ തയാറായില്ല.
സുവ്യയുടെ മരണത്തിന് എത്തിയ അജയകുമാറിന്റെ ബന്ധുക്കളെ നാട്ടുകാർ തടഞ്ഞു തിരികെ വിട്ടത് മരണ വീട്ടിൽ നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തിങ്കളാഴ്ച 2 ന് എഴുകോണിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. 2014 ലാണ് സുവ്യയും അജയ കുമാറുമായുള്ള വിവാഹം.
https://www.facebook.com/Malayalivartha