ആയിരം കോടിയോളം രൂപ വിലവരുന്ന ദേവസ്വം ഭൂമി വീണ്ടെടുക്കാൻ 72 ക്കാരന്റെ പോരാട്ടം...! നാലു വർഷം കൊണ്ട് 18 കേസ് 10 ലക്ഷത്തോളം രൂപ ഇതുവരെ ചെലവായി...കള്ളക്കേസായി പോക്‌സോയും..! ഭഗവാന്റെ പേരിലെ സ്വത്തുക്കൾ കയ്യാളാന് ആയിരങ്ങൾ...

ഒരു മനുഷ്യൻ അയാളുടെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് ക്ഷേത്രഭൂമിക്കായി. ഒന്നും രണ്ടുമല്ല ആയിരം കോടിയോളം രൂപ വിലവരുന്ന ദേവസ്വം ഭൂമി വീണ്ടെടുക്കാൻ ബാബു സുരേഷ് എന്ന 72കാരൻ നടത്തുന്ന ഒറ്റയാൾ പോരാട്ടം ഭക്തജനങ്ങൾ മാത്രമല്ല എല്ലാവരും കണ്ടിരിക്കണം. പഴയ ദേശീയ പാതയോരത്ത് 45 ഏക്കറോളം ഭൂമി പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിനുണ്ടായിരുന്നു. ഇപ്പോൾ 9.45 ഏക്കർ മാത്രം സെന്റിന് 25 ലക്ഷത്തോളം വില വരും.
ഗൾഫിൽ 44 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞെത്തിയതാണ് ബാബു സുരേഷ് പക്ഷേ, ദേവസ്വം ബോർഡും റവന്യു വകുപ്പും പൊലീസുമായി യുദ്ധത്തിലാകേണ്ടിവന്നു. നാലു വർഷം കൊണ്ട് 18 കേസ് 10 ലക്ഷത്തോളം രൂപ ഇതുവരെ ചെലവായി. ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും കളളക്കേസിൽ വരെ കുടുക്കിയെന്നും ബാബുസുരേഷ് മലയാളി വാർത്തയോട് പറഞ്ഞു.
https://www.facebook.com/Malayalivartha