വ്യാപാരികള്‍ക്ക് നികുതി അടയ്‌ക്കാന്‍ കോമണ്‍ ഇ-പേയ്‌മെന്റ് ഗേറ്റ് വേ

ധനമന്ത്രി കണ്‍മുമ്പില്‍ എന്ന വീഡിയോ കോണ്‍ഫറന്‍സില്‍ വ്യാപാരികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
റീഫണ്ട് അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുമ്പോള്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. റീ-ഫണ്ട് തുക റിട്ടേണ്‍ വഴി ക്രഡിറ്റ് നല്‍കാനും ആലോചിക്കുന്നുണ്ട്.
കൊച്ചിയിലുള്ള വാറ്റ് ട്രൈബ്യൂണലിന്റെ സിറ്റിംഗ് മാസത്തില്‍ നാലു തവണയെങ്കിലും തിരുവനന്തപുരത്ത് നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
താമസസ്ഥലത്ത് വാണിജ്യ നികുതി രജിസ്‌ട്രേഷന്‍ നല്‍കാനാവില്ല. വാണിജ്യ നികുതി രജിസ്‌ട്രേഷനെടുക്കുന്ന സ്ഥാപനം കമേര്‍ഷ്യല്‍ ബില്‍ഡിംഗായി തദ്ദേശ സ്ഥാപനത്തില്‍ നിര്‍ദിഷ്‌ട ഫീസ് അടയ്‌ക്കേണ്ടതുണ്ട്.
എല്ലാ മരുന്നുകളും നികുതി വിമുക്തമാക്കാനാവില്ല. ചില ജീവന്‍ രക്ഷാ മരുരുകള്‍ ഇപ്പോള്‍ തന്നെ നികുതി വിമുക്തമാണ്. അവധി ദിവസങ്ങളിലും ഓണ്‍ലൈന്‍ ഫയലിംഗ് നടത്താവുന്നതാണ്.
ചെക്ക് പോസ്റ്റില്‍ സമര്‍പ്പിക്കുന്ന ഇ-ഡിക്ലറേഷനിലെ തെറ്റുകള്‍ ചെക്ക്‌പോസ്റ്റില്‍ തന്നെ തിരുത്തുന്നതിന് സംവിധാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രതിദിനം മൂവായിരത്തിന് മുകളില്‍ വരുമാനമുള്ള കല്യാണമണ്ഡപങ്ങള്‍ക്ക് ആഡംബര നികുതി ഒഴിവാക്കാനാവില്ലെന്ന് മന്ത്രി കെഎം മാണി പറഞ്ഞു. മൂവായിരത്തിന് താഴെ വരുമാനമുള്ള കല്യാണമണ്ഡപങ്ങള്‍ക്ക് ആഡംബര നികുതിയില്ല.
https://www.facebook.com/Malayalivartha