രമയെ കൊണ്ടു വന്നത് തിരുവഞ്ചൂര്‍ എന്ന് രമേശ് ; മന്ത്രിസഭാ യോഗത്തില്‍ വാക്കേറ്റം

റ്റി.പി ചന്ദ്രശേഖരന്‍ കേസ് സി.ബി.ഐക്ക് വിടണമെന്ന കെ.കെ. രമയുടെ ആവശ്യം അതേപടി അംഗീകരിക്കാന്‍ തീരുമാനിച്ചിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പിന്നോട്ടു പോകാന്‍ കാരണം തിരുവഞ്ചൂര്‍. രമയുടെ സമരപന്തലില്‍ തിരുവഞ്ചൂര്‍ വന്നതും സി.ബി.ഐ അന്വേഷണം ഉടന്‍ ഉണ്ടാകുമെന്ന് പറഞ്ഞതുമാണ് രമേശിനെ ചൊടിപ്പിച്ചത്. താന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ അന്വേഷണം വേണമോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തനിക്കാണെന്ന് രമേശ് പറഞ്ഞു. തിരുവഞ്ചൂര്‍ സമരപന്തല്‍ സന്ദര്‍ശിച്ചതും സി.ബി.ഐ വരുമെന്ന് പറഞ്ഞതും തെറ്റായി പോയെന്ന് വെളളിയാഴ്‌ചത്തെ മന്ത്രിസഭാ യോഗത്തില്‍ രമേശ് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. അതേസമയം ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് തിരുവഞ്ചൂര്‍ സമരപന്തലിലെത്തിയതെന്ന് തിരുവഞ്ചൂരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രമേശിനു മുമ്പേ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാനും ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കിയിരുന്നത്രേ.
തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായിരിക്കെ സി.പി.എമ്മുമായി ഒത്തു കളിച്ചെന്നാണ് രമേശിന്റെ പരാതി. എന്നിട്ട് തന്നെ പ്രതികൂട്ടിലാക്കാന്‍ ശ്രമിക്കുന്നു. രമയെ തിരുവനന്തരപുരത്ത് നിരാഹാരത്തിന് കൊണ്ടു വന്നത് തിരുവഞ്ചൂരാണെന്നും രമേശ് കരുതുന്നു. ഇതിന് ഉമ്മന്‍ചാണ്ടിയുടെ ആശീര്‍വാദമുണ്ടെന്നും രമേശ് വിശ്വസിക്കുന്നു.
കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി ഭരണത്തിനെ ബാധിക്കുന്ന ഒടുവിലത്തെ സംഭവമാണ് ഇത്. ഭരണവും പാര്‍ട്ടിയും രണ്ട് വഴിയില്‍ നീങ്ങുന്നത് കാരണം കേരളത്തില്‍ ഭരണം നടക്കുന്നില്ല. ഉമ്മന്‍ചാണ്ടിയും രമേശും പരസ്‌പരം അംഗീകരിക്കുന്നുമില്ല. ഇരുവരും രണ്ട് വഴിയിലൂടെ കാര്യങ്ങള്‍ നീക്കുന്നത്.
ഇതിനിടയില്‍ ഉയര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുമായി തിരുവഞ്ചൂര്‍ ഇപ്പോഴും ബന്ധപ്പെടുന്നുണ്ടെന്ന് രമേശിന് വിവരം ലഭിച്ചു. എക്‌സ്‌കോര്‍ട്ടും പൈലറ്റുമൊക്കെയായി തിരുവഞ്ചൂര്‍ നടക്കുന്നതായും രമേശിന് വിവരം കിട്ടിയിട്ടുണ്ട്. മുന്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ വനംമന്ത്രി പൈലറ്റ് വിളിച്ചാല്‍ കൊടുക്കാതിരിക്കുന്നതെങ്ങനെയെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ രമേശിനോട് ചോദിച്ചത്.
കെ.കെ. രമ വിഷയത്തില്‍ തന്നെ കുഴിയിലാക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചതില്‍ രമേശിന് വിഷമമുണ്ട്. ഒടുവില്‍ താനാണ് സി.ബി.ഐ അന്വേഷണം അട്ടിമറിച്ചെന്ന പ്രതീതി തിരുവഞ്ചൂര്‍ സൃഷ്‌ടിച്ചത്രേ. ഇതെല്ലാം രമേശിനെ വേദനിപ്പിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha