വി.എസിന് തൊടില്ലെന്ന മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ സത്യമായി

രമക്കൊപ്പമാണ് താനെന്ന് തുറന്നു പറഞ്ഞ വി.എസിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രനേതൃത്വത്തിന് ധൈര്യമില്ലെന്ന മലയാളി വാര്‍ത്ത എക്‌സ്‌ക്ലൂസീവ് യാഥാര്‍ത്ഥ്യമായി. വി.എസിനെതിരെ തത്‌കാലം നടപടി വേണ്ടെന്ന് കേന്ദ്രനേതൃത്വം തീരുമാനിച്ചു. പാര്‍ട്ടിയെ വെട്ടിലാക്കിയെങ്കിലും വി.എസിനെ തൊടില്ലെന്നാണ് മലയാളി വാര്‍ത്ത പുറത്തു വിട്ട വാര്‍ത്തയുടെ കാതല്‍ .
വി.എസിനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും നീക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. ലാവ്‌ലിന്‍ കേസില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വി.എസ് പാര്‍ട്ടിക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ക്രൈം നന്ദകുമാറിനെ കൊണ്ട് ലാവ്‌ലിന്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതും വി.എസാണെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം കരുതുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ നിന്നും വി.എസിനെ ഒഴിവാക്കണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നു.
എന്നാല്‍ ഒരു പത്ര കുറിപ്പ് നല്‍കുക മാത്രമാണ് സി.പി.എം സംസ്ഥാന നേതൃത്വം ചെയ്‌തത്. വി.എസിന്റെ നിലപാട് പാര്‍ട്ടിയുടേതല്ലെന്നായിരുന്നു പത്രകുറിപ്പ്; അതും കാരാട്ടിനെ പോലെ തണുത്ത പത്ര കുറിപ്പ്.
08-02-2014 ന് മലയാളി വാര്‍ത്ത പ്രസിദ്ധീകരിച്ച ആ വാര്‍ത്ത കൂടി വായിക്കുക
കത്ത് കൊടുത്ത് പാര്‍ട്ടിയെ മനപൂര്‍വ്വം വെട്ടിലാക്കി പക്ഷേ വി എസിനെ തൊടാന്‍ ധൈര്യമില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























