കാര്‍ത്തികേയനെ വെട്ടിയത് ആന്റണി, സുധീരനെ കൊണ്ടുവന്നതും ആന്റണി

വി.എം. സുധീരനെ കെ.പി.സി.സി അധ്യക്ഷനും വി.ഡി.സതീശനെ ഉപാധ്യക്ഷനുമാക്കിയത് രാഹുല്‍ ഗാന്ധിയാണെന്ന് ധാരണയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇരുവരെയും നിയമിച്ചത് സാങ്കേതികമായി രാഹുല്‍ ഗാന്ധിയാണെങ്കിലും ഇവരെ നിര്‍ദ്ദേശിച്ചത് എ.കെ ആന്റണിയാണ്. സുധീരനെ പോലൊരാള്‍ വന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ യശസ്സുയരുമെന്ന സൂചനയാണ് ആന്റണി രാഹുലിന് നല്‍കിയത്.
കുറെക്കാലമായി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണെന്നും രമേശും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് അത്തരമൊരു സ്ഥിതി വിശേഷം സംജാതമാക്കിയതായും ആന്റണി രാഹുലിനെ അറിയിച്ചു. ഘടകകക്ഷി നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ആര്‍ക്കും കോണ്‍ഗ്രസുകാര്‍ക്ക് മേല്‍ കുതിരകയറാം. രമേശും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസുകാരെ മറന്ന് ഘടകകക്ഷികള്‍ക്ക് വേണ്ടി നിലകൊള്ളുന്നു. ഭരണമാണ് ഇവര്‍ക്ക് പ്രധാനമെന്നും അതിനായി എന്തു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകുമെന്നും ആന്റണി രാഹുലിനെ അറിയിച്ചു.
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച മെയിലും ഫോണും ആന്റണിയുടെ അഭിപ്രായത്തെ ശരിവെയ്‌ക്കുന്നതായിരുന്നു. കാര്‍ത്തികേയന്‍ അധ്യക്ഷ പദവിയിലെത്തിയാല്‍ ഉമ്മന്‍ചാണ്ടി- രമേശ്- കാര്‍ത്തികേയന്‍ അച്ചുതണ്ട് പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസുകാരുടെ അവസ്ഥ പഴയതിനേക്കാള്‍ മോശമാകുമെന്നും പ്രവര്‍ത്തകര്‍ രാഹുലിനെ അറിയിച്ചു. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി പത്രലേഖകരും രാഹുലിനെയും എ.ഐ.സി.സിയിലെ പ്രമുഖരേയും ഇക്കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാര്‍ത്തികേയനെ ഒഴിവാക്കാന്‍ എ.ഐ.സി.സി തീരുമാനിച്ചത്.
ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്റും മാനസികമായി അകന്നു കഴിഞ്ഞു. എന്നു വേണമെങ്കിലും ഉമ്മന്‍ചാണ്ടി തെറിക്കുമെന്ന അവസ്ഥയാണുള്ളത്. നേരത്തെ ആന്റണി മുഖ്യമന്ത്രിയായിക്കെ ഉമ്മന്‍ചാണ്ടി ഒരുക്കിയ അരക്കില്ലത്തില്‍ അറിയാതെ വീണാണ് ആന്റണി തെറിച്ചത്. അതേസ്ഥിതി വിശേഷമാണ് ഇപ്പോള്‍ സംജാതമായത്. ആന്റണി ചാണ്ടിക്ക് വേണ്ടി അരക്കില്ലം ഒരുക്കി. രമേശിന്റെ സ്ഥാനാരോഹണം അതിന്റെ തുടക്കമായിരുന്നു. ഇപ്പോള്‍ സുധീരനും സതീശനും വന്ന് പണി പൂര്‍ത്തിയാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha