രണ്ട് മന്ത്രി, ഒരു എം.പി, ഇനിയെന്ത് വേണം! കേട്ടില്ലെങ്കില്‍ കേസ്... സഖാക്കള്‍ റെഡി

ഒരു പാര്‍ലമെന്റ് സീറ്റ്. രണ്ട് മന്ത്രിസ്ഥാനം! പി.ജെ. ജോസഫിന് സാക്ഷാല്‍ പിണറായി വിജയന്‍ നീട്ടുന്ന മാന്ത്രികവടിയാണ് ഇത്. ഡോ.തോമസ് ഐസക്കാണ് ഇടനില. എന്നാല്‍ അതിനുശേഷം രണ്ടു തവണ തിരുവനന്തപുരത്തെ ഒരു ഫ്‌ളാറ്റില്‍ ജോസഫും ഐസക്കും കൂടി കണ്ടു. ലാവ്‌ലിന്‍ , റ്റി.പി ചന്ദ്രശേഖരന്‍ കേസുകളില്‍ നിന്നും തലയൂരണമെങ്കില്‍ മന്ത്രിസഭയെ താഴെയിടണം എന്ന തിരിച്ചറിവില്‍ നിന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വീഴ്‌ത്താന്‍ പിണറായി നേരിട്ടു ഇറങ്ങിയത്.
അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുമെന്ന ഭയം പിണറായിക്ക് ഇപ്പോഴില്ല. ധൈര്യമായി മന്ത്രിസഭയെ മറിക്കാം.
മോന്‍സ് ജോസഫിനെ കൈയിലെടുക്കണമെന്നാണ് പിണറായി ഐസക്കിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. മോന്‍സാണ് ജോസഫിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ജോസഫിന് ശാരീരികസൗഖ്യം കുറവാണ്. മോന്‍സാണ് ജോസഫിന്റെ കാര്യങ്ങള്‍ നോക്കുന്നത്. മോന്‍സ് പറയുന്നതിനപ്പുറം ജോസഫ് നീങ്ങില്ല. മോന്‍സാകട്ടെ കെ.എം മാണിയുടെ പോക്കറ്റിലാണെന്ന് പിണറായി വിശ്വസിക്കുന്നു. മോന്‍സ് പറയുന്നതു കേട്ടില്ലെങ്കില്‍ വിരട്ടാനും സിപിഎം തീരുമാനിച്ചിട്ടുണ്ട് .
മോന്‍സ് ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോള്‍ കോട്ടയം ജില്ലയില്‍ നടന്ന ക്രമക്കേടുകളുടെ ചില കടലാസുകള്‍ പിണറായിയുടെ കൈയിലുണ്ട്. മോന്‍സ് കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് സിപിഎം കരുതുന്നത്. മോന്‍സിന് ശേഷം പൊതുമരാമത്തിന്റെ ചുമതലയുണ്ടായിരുന്ന തോമസ് ഐസക്കും എം. വിജയകുമാറും ഇടപാടുകളുടെ ഫയല്‍ കോപ്പികള്‍ പിണറായിക്ക് കൈമാറിയിട്ടുണ്ട്.
തങ്ങളുടെ പദ്ധതി മോന്‍സ് പൊളിക്കുകയാണെങ്കില്‍ കൈയിലുള്ള രേഖകള്‍ ഉപയോഗിച്ച് വിജിലന്‍സ് കോടതിയെ സമീപിക്കാനും സിപിഎം ആലോചിക്കുന്നു. ഉദ്യോഗസ്ഥ തലങ്ങളിലും മോന്‍സിനെതിരെയുളള രേഖകള്‍ക്കായി സിപിഎം നേതൃത്വം ചരടുവലികള്‍ തുടങ്ങി കഴിഞ്ഞു.
മോന്‍സ് ചാടി പോന്നാല്‍ മോന്‍സിനും ജോസഫിനും മന്ത്രിസ്ഥാനം കിട്ടും. ഫ്രാന്‍സിസ് ജോര്‍ജിന് എം.പിയുമാകാം. കടുത്തുരുത്തിയെ പ്രതിനിധീകരിക്കുന്ന മോന്‍സിന് ഭയം തന്റെ മണ്‌ഡലത്തില്‍ കെ.എം.മാണിക്കുള്ള ശക്തിയാണ്. കെ.എം മാണിയുടെ പഴയ പാലായാണ് മോന്‍സിന്റെ പുതിയ കടുത്തുരുത്തി. അതാണ് ഭയം. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി തികയ്‌ക്കുകയാണെങ്കില്‍ ജനവികാരം എതിരാകുമെന്നും അപ്പോള്‍ മോന്‍സിന് ജയിക്കാനാവുമെന്നുമാണ് ഇടതുപക്ഷം നല്‍കുന്ന വാഗ്‌ദാനം. ഏതായാലും ജോസഫിനെ ചാടിക്കാനുള്ള ശ്രമങ്ങള്‍ സിപിഎമ്മില്‍ തകൃതിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha