ആംആദ്മിക്ക് വോട്ടു ചെയ്യാന്‍ വി.എസ് പക്ഷം

ടി.പി ചന്ദ്രശേഖരന്‍വധവും അതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുടെ രൂക്ഷമായ പ്രതികരണത്തിലും മടുത്ത വി.എസ് പക്ഷം പ്രവര്‍ത്തകരും മറ്റ് അനുഭാവികളും ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കൊടിസുനി അടക്കമുള്ള ക്രിമിനലുകളെ പി.ബി അംഗങ്ങള്‍ ജയിലില്‍ സന്ദര്‍ശിച്ചത് അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിട്ടുള്ളത്.
തിരുവനന്തപുരം പാര്‍ട്ടി സീറ്റല്ലാത്തതിനാല്‍ അജിത് ജോയി എന്ന ഐപിഎസുകാരനായ ആം ആദ്മി സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാനാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ അടക്കം നീക്കം. ഇതിലൂടെ ഔദ്യോഗിക നേതൃത്വത്തിന് ശക്തമായ താക്കീത് നല്‍കുകയാണ് ലക്ഷ്യം. തൃശൂരില്‍ സാറാ ജോസഫ് മല്‍സരിക്കുന്നുണ്ടെങ്കിലും പല വിഷയങ്ങളിലും പാര്‍ട്ടിക്കെതിരെ പരസ്യമായ നിലപാട് എടുത്തിട്ടുള്ളതിനാല്‍ അവര്‍ക്ക് വോട്ട് നല്‍കില്ല.
അതേസമയം ആം ആദ്മി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന മറ്റ് മണ്ഡലങ്ങളില്‍ വോട്ട് ചെയ്യാന്‍ അണികള്‍ തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാക്കളുടെ പെരുമാറ്റത്തിലും സംസാരത്തിലും ദാര്‍ഷ്ട്യവും ധിക്കാരവും വര്‍ധിച്ചുവരുകയാണെന്നും. ഇതിനു കടിഞ്ഞാണിടുകയാണ് ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. പക്ഷെ, തിരഞ്ഞെടുപ്പിന്റെ അവസാന ദിനമാകുമ്പോഴേക്കും അണികളെ അടുപ്പിക്കാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha