വിദ്യാഭ്യാസ വായ്‌പയുടെ പലിശ 3 ശതമാനമാക്കണം:മന്ത്രി കെഎം മാണി

ദുര്‍ബലവിഭാഗത്തില്‍പെട്ട തൊഴില്‍ രഹിതരായ വിദ്യാര്‍ത്ഥികള്‍ 2004 മുതല്‍ 2009 വരെയുള്ള കാലയളവിലെടുത്ത വിദ്യാഭ്യാസ വായ്‌പയുടെ പലിശ 3 ശതമാനമാക്കി കുറയ്‌ക്കണമെന്നു ധനമന്ത്രി കെഎം മാണി ബാങ്കുകളോട് ആവശ്യപ്പെട്ടു.സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
2004-2009 വരെ ബി.പി.എല്‍ വിദ്യാര്‍ത്ഥികളെടുത്ത വിദ്യാഭ്യാസ വായ്‌പയുടെ പലിശ ബാങ്കുകള്‍ക്ക് നേരിട്ട് നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.പലിശ 3 ശതമാനമാക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത കുറയ്‌ക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. ബാങ്കുകള്‍ക്ക് കിട്ടാക്കടം വീണ്ടെടുക്കുയും ചെയ്യാം. സര്‍ക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധതക്ക് ബാങ്കുകള്‍ പിന്തുണ നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തിന് 300 കോടിയുടെ ധനസഹായം നല്‍കാന്‍ ബാങ്കുകളുമായി ധാരണയായതായി മന്ത്രി പറഞ്ഞു. 500 കോടിയുടെ കാര്‍ഷിക വായ്‌പ നല്‍കാനുള്ള കാനറാബാങ്കിന്റെ തീരുമാനം അനുകരണീയമാണെന്ന് മന്ത്രി പറഞ്ഞു. 70 കോടിയുടെ അധികധനസഹായം നെല്ല് സംഭരണത്തിന് അനുവദിച്ചിട്ടുണ്ട്. സാമ്പത്തിക വര്‍ഷം 215 കോടി ഇതിനുവേണ്ടി അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha