ഒരു കുത്തിവെയ്പിലൂടെ മരിച്ച ഷംന തസ്‌നിം ഓര്‍മ്മയായിട്ട് ജൂലൈ 18 ന് ഒരു വര്‍ഷം തികയുകയ്യാണ്

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് മരുന്ന് മാറി കുത്തിവെച്ചതിനെത്തുടര്‍ന്ന് ഷംന തസ്‌നീം മരണമടഞ്ഞിട്ട് ജൂലൈ 18 ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.ഷംന തസ്‌നിം മരിച്ചത് ആരുടെ കുറ്റം കൊണ്ടാണ് . മരുന്ന് മാറി കുത്തിവെച്ച ഷംന എങ്ങനെ മരിച്ചു ? ഈ വിധി ആരുടേതാണ്? അബൂട്ടിയുടേതോ അതോ ശിവപുരം ഗ്രാമത്തിന്റെയോ? ഷംനയുടെ മരണത്തോടെ ശിവപുരം ഗ്രാമത്തിന് നഷ്ടമായത് ആദ്യത്തെ എം ബി ബി എസ് വിദ്യാര്‍ഥിനിയെയാണ്.നീണ്ട 22 വര്‍ഷങ്ങളായി അബൂട്ടി കണ്ട സ്വപ്‌നങ്ങളാണ് വെറും 25 മിനിറ്റുകള്‍ക്കുള്ളില്‍ ആരൊക്കെയോ ചേര്‍ന്ന് തല്ലിക്കെടുത്തിയതെന്നോര്‍ക്കുമ്പോള്‍ വിതുമ്പുന്നത് ഒരു ഗ്രാമം മാത്രമല്ല ഇതേ കാര്യം സ്വപ്നം കാണുന്ന ഓരോ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമാണ്
മകള്‍ മരിച്ചുപോയ ആ ദിവസത്തെപ്പറ്റി അബൂട്ടിക്കു ചിന്തിക്കുവാനേ കഴിയുന്നില്ല. എന്നിരുന്നാലും അദ്ദേഹം പ്രതികരിക്കുകയാണിവിടെ.. രോഗനിര്‍ണയം നടത്താതെ മകള്‍ക്ക് ചികിത്സ വിധിച്ച ആസ്പത്രി അധികൃതരുടെ മനോഭാവത്തെക്കുറിച്ചും ഒരിക്കലും തിരിച്ചുവരാത്ത മകളെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകളെക്കുറിച്ചും. എന്തിനായിരുന്നു ഷംനയോട് രോഗികളെ രക്ഷിക്കാന്‍ വിധിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഈ ക്രൂരത കാണിച്ചത് . ഇതിനെതിരെ പ്രതികരിക്കേണ്ടത് നമ്മള്‍ സമൂഹമാണ് . ആ ആത്മാവിന് ശാന്തി ലഭിക്കാനും ആ കുടുംബത്തിന് ആശ്വാസം ലഭിക്കാനും കുറച്ചു നല്ല മനസ്സുകള്‍ ഉള്ള ഈ സമൂഹത്തിനെ കഴിയു
https://www.facebook.com/Malayalivartha