മീനില്‍ 'ഹിറ്റ്' അടിച്ച് കച്ചവടം

മീനില്‍ നിന്ന് ഈച്ചയെ അകറ്റാന്‍ നമ്മള്‍ പല വഴിയും സ്വീകരിക്കാറുണ്ട് . എന്നാല്‍ മനുഷ്യജീവന് തന്നെ ജീവഹാനി സംഭവിച്ചേക്കാവുന്ന വിധത്തിലാണ് ഈ മീന്‍കച്ചവടം . പാറ്റയെയും മറ്റു ജീവികളെയും കൊല്ലാന്‍ ഉപയോഗിക്കുന്ന 'ഹിറ്റ് ' ആണ് കച്ചവടക്കാരന്‍ ഇവിടെ മീനില്‍ അടിക്കുന്നത് .
ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ് . ഇതിനെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ട അധികൃതര്‍ ഇതിനെ കണ്ടതായി ഉള്ള ഒരു പ്രതികരണവും ലഭിച്ചിട്ടില്ല . വണ്ണപ്പുറത്താണ് സംഭവം നടന്നത് . വഴിയാത്രകാരനായ ഒരാളാണ് ഈ ദൃശ്യം പകര്‍ത്തിയത് . ഒരു മടിയുമില്ലാതെയാണ് കച്ചവടക്കാരന്‍ മീനില്‍ ഈ ദ്രാവകം അടിക്കുന്നത് . മനുഷ്യ ജീവന് അല്പം പോലും വില കല്പിക്കുന്നില്ല എന്നതിന് തെളിവാണ് ഇത് . ശക്തമായ നടപടി ഈ കാര്യത്തില്‍ അധികൃതര്‍ എടുക്കേണ്ടതായിയുണ്ട്
https://www.facebook.com/Malayalivartha