അഴിമതിക്കാരായ റെവന്യൂ ഉദ്യോഗസ്ഥർ സൂക്ഷിച്ചോ!! ഇനിയും അഴിമതി കാണിച്ചാൽ വിജിലെൻസ് കുടുക്കും

ഇനിയും ഉദ്യോഗത്തിനിടയിൽ അഴിമതി കാണിക്കാൻ റെവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നവർ മോഹിക്കുന്നു എങ്കിൽ അവർ കുടുങ്ങുo . അഴിമതിക്കാരെ കുടുക്കാൻ ഒരുങ്ങുക ആണ് വിജിലൻസ് വകുപ്പ് . അതിനായുള്ള പട്ടികയും അവർ തയ്യാറാക്കുകയാണ് .നേരത്തെ കേസിൽ ഉൾപ്പെട്ടിട്ടുള്ളവരുടെയും പട്ടിക തയ്യാറാക്കാനാണ് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച നിർദേശം വിജിലൻസ് ഡയറക്ടർ എസ്പിമാർക്ക് കൈമാറി.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് വിജിലൻസ് ഡയറക്ടറുടെ നടപടി. നേരത്തെ കൈക്കൂലി കേസിൽ പിടിക്കപ്പെട്ടവർ, സ്വത്ത് സമ്പാദനത്തിൽ അന്വേഷണം നേരിടുന്നവർ, നിരന്തരം പരാതിക്കിടയാക്കുന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പട്ടികയാണ് തയ്യാറാക്കുന്നത്. ഈ ഉദ്യോഗസ്ഥരെ വിജിലൻസ് നിരന്തരം നിരീക്ഷിക്കും. വിജിലൻസ് ഇന്റലിജൻസ് യൂണിറ്റായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെയാണ് നടപടി. കർഷകന്റെ ആത്മഹത്യയ്ക്ക് ശേഷം വില്ലേജ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന 20 വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പട്ടികയാണ് വിജിലൻസ് തയ്യാറാക്കുന്നത്. റവന്യൂ വകുപ്പിന് പുറമെ മോട്ടോർ വാഹന വകുപ്പ്, ചെക്‌പോസ്റ്റുകൾ, സിവിൽ സപ്ലൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പട്ടിക തയ്യാറാക്കും. വിജിലൻസ് ഡയറക്ടറായാരിക്കെ ജേക്കബ് തോമസാണ് ഈ നടപടി തുടങ്ങിവച്ചത്.
https://www.facebook.com/Malayalivartha