അമിത വണ്ണം എങ്ങനെ കുറയ്ക്കാം

അമിത വണ്ണം പലരെയും അലട്ടുന്ന പ്രശ്നമാണ് പൊണ്ണത്തടി കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും കുറച്ചുകാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ.
ശരീരഭാരം കുറയ്ക്കണം എന്ന നിശ്ചയദാർഢ്യമാണ് ആദ്യം നമുക്ക് വേണ്ടത് .മൂന്നുമുതൽ ആര് മാസംകൊണ്ട് പടിപടിയായേ ഭാരം കുറയ്ക്കാവൂ.ഭാരം കുറയ്ക്കാൻ അമിത ഭക്ഷണ നിയന്ത്രണം വേണ്ട,കാരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇതുണ്ടാക്കും. ഭക്ഷണം ഒറ്റയടിക്ക് ഒഴിവാക്കാതെ ക്രമേണ അളവ് കുറച്ചുകൊണ്ട് വരികയാണ് വേണ്ടത്.ആവശ്യത്തിന് ഭക്ഷണം കഴയ്ക്കുകയും വേണം.നിലവിൽ പിന്തുടരുന്ന ഭക്ഷണ രീതികൾ പൊടുന്നനെ മാറ്റാനും പാടില്ല.
ശാരീരികാധ്വാനം കുറഞ്ഞവർ അരിയാഹാരം പരമാവധി കുറയ്ക്കുക. അരിക്ക് പകരം ഗോതമ്പ് കഴയ്ക്കുന്നതുകൊണ്ടും വലിയ പ്രയോജനമില്ല.യൂറിക് ആസിഡ് ഇല്ലാത്തവർക്ക് ഇറച്ചി,മീൻ,മുട്ട,ചെറുപയർ , വൻപയർ, കടല,സോയ തുടങ്ങിയ പ്രോട്ടീൻ ഭക്ഷണം കഴിക്കാവുന്നതാണ്.
ധാരാളം വെള്ളം കുടിക്കുക പഞ്ചസ്സാര പൂർണമായും ഒഴിവാക്കുക.ജ്യൂസ് അടക്കം മധുരമുള്ളതെല്ലാം ക്രമേണ ഒഴിവാക്കുക.ഉപ്പ് നിയന്ത്രിക്കുക.
അമിത വണ്ണമുള്ളവർ രാവിലെ മുക്കാൽ മണിക്കൂർ വ്യായാമം ചെയ്യുക.വാം ആപ്പ്, സ്‌ട്രെച്ചസ്, എയ്‌റോബിക്സ് ഇത്രയും മതി.സൈക്ലിങ് ,നീന്തൽ, നടത്തം എന്നിവയാണ് ഏറ്റവും ഉത്തമം.
ധാരാളം ജോലി ചെയ്യുന്നു എന്നത് വ്യായാമത്തിനു പകരമാകില്ല.വെറും വയറ്റിൽ വെള്ളം മാത്രം കുടിച്ച വ്യായാമം ചെയ്യുന്നതാണ് നല്ലത്.വ്യായാമം ഒഴിവാക്കി ഭാരം കുറയ്ക്കാൻ കഴിയില്ല.
https://www.facebook.com/Malayalivartha