കുടവയർ കുറയ്ക്കാം

പൊതുവേ സ്ത്രീകൾ ആയാലും പുരുഷന്മാർ ആയാലും എല്ലാവരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് കുടവയർ.ലരും ഇതു സൗന്ദര്യ പ്രശ്‌നമായാണ് കണക്കാക്കുകയെങ്കിലും ഇതിലുപരി ആരോഗ്യ പ്രശ്‌നമാണ് ഇതെന്നു വേണം, പറയാന്‍,വയര്‍ ചാടുന്നതിന് പാരമ്പര്യമടക്കമുള്ള പല കാരണങ്ങളുമുണ്ട്. പാരമ്പര്യത്തിനു പുറമേ ഭക്ഷണ ശീലം, വ്യായാമം, ചില അസുഖങ്ങള്‍ ഇവയെല്ലാം വയറിനു കാരണമാണ്. സ്ത്രീകള്‍ക്കെങ്കില്‍ പ്രസവശേഷം വയര്‍ ചാടുന്നത് സാധാരണയാണ്.പുരുഷന്മാര്‍ക്കും കുടവയര്‍ വരുന്നത് സാധാരണയാണ്. പ്രത്യേകിച്ചും പ്രായമേറുമ്പോള്‍. ഇന്നത്തെ ജങ്ക് ഫുഡ് ശീലങ്ങളും വ്യായാമക്കുറവുമെല്ലാം ചെറുപ്രായത്തില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ വരാന്‍ കാരണമാകുന്നുമുണ്ട്.
വയര്‍ കുറയ്ക്കാന്‍ പുരുഷന്മാര്‍ ചെയ്യേണ്ടത് ഡയറ്റ് കൃത്യമായി പാലിയ്ക്കുകയെന്നതാണ്. ഇത് ഏറെ പ്രധാനമാണ്. വയര്‍ കുറയ്ക്കാന്‍ സഹായകമായ ഒരുപാടു കാര്യങ്ങളില്‍ ഒന്നാണിത്. ഡയറ്റില്‍ നിന്നും പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പഞ്ചസാരയുടെ ഉപയോഗം, കൃത്രിമ മധുരമടങ്ങിയ പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക.നല്ല ഗുണമേന്മയുള്ള പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുമെന്നു മാത്രമല്ല, വയര്‍ കുറയാന്‍ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. മുട്ട, മീന്‍, ടോഫു എന്നിവയെല്ലാം നല്ല പ്രോട്ടീന്‍ ഉറവിടമാണ്.
കേക്ക്, കുക്കീസ്, മിഠായി, ഡെസേര്‍ട്ടുകള്‍, അമിത മദ്യപാനം എന്നിവയെല്ലാം കുടവയറിന് കാരണമാകും. ചായ, കാപ്പി എന്നിവ കുറച്ച് പകരം കട്ടന്‍ ചായ, ഗ്രീന്‍ ടീ എന്നിവ ശീലമാക്കുന്നതു ഗുണം ചെയ്യും
https://www.facebook.com/Malayalivartha