ചെങ്കണ്ണിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്

സംസ്‌ഥാനത്തു വ്യാപകമായി ചെങ്കണ്ണുരോഗം പടരുന്നു. ചൂടും മഴയുമുള്ള അന്തരീക്ഷത്തില്‍ ചെങ്കണ്ണ് അതിവേഗം പടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.രോഗം വന്നാല്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കണ്ണില്‍ മരുന്ന് ഒഴിക്കാവൂ. .വൈറസ് മൂലമുള്ള ചെങ്കണ്ണ് കാഴ്‌ചയെ ബാധിക്കാമെന്നതിനാല്‍ അടിയന്തര ചികില്‍സ തേടണം.. രോഗി ശുദ്ധജലത്തില്‍ ഇടയ്‌ക്കിടെ കണ്ണുകള്‍ കഴുകണം. കൈകള്‍ കൂടെക്കൂടെ സോപ്പ് ഉപയോഗിച്ചു കഴുകണം. കണ്ണില്‍ തൊട്ട കൈകളില്‍ നിന്നാകും പലപ്പോഴും വൈറസ് പടരുന്നത്.
സ്വയം ചികില്‍സ പാടില്ല. കാരണം, രണ്ടു തരത്തില്‍ കണ്ണുകള്‍ക്ക് അണുബാധ ഉണ്ടാകാം - ബാക്‌ടീരിയ മൂലവും വൈറസ് മൂലവും. ഇതില്‍ ഏതാണു രോഗിക്കു ചെങ്കണ്ണിനു കാരണമായതെന്നു മനസ്സിലാക്കിയായിരിക്കണം മരുന്ന് ഉപയോഗിക്കേണ്ടത്. ഉത്തേജകം ചേര്‍ന്ന മരുന്ന് കണ്ണില്‍ ഒഴിക്കരുത്. കണ്ണില്‍ തൊടുകയോ തിരുമ്മുകയോ ചെയ്യരുത്. രോഗി ഉപയോഗിച്ച വസ്‌ത്രങ്ങള്‍, തൂവാല, തോര്‍ത്ത് തുടങ്ങിയവ മറ്റുള്ളവര്‍ അശ്രദ്ധമായി ഉപയോഗിക്കരുത്.
https://www.facebook.com/Malayalivartha