ടൂറിസ്റ്റ് ബസുകളിൽ വെള്ളനിറം മാത്രമല്ല മറ്റു നിറങ്ങളുമാകാം... ചലച്ചിത്ര താരങ്ങളുടെ വലിയ കട്ടൗട്ടുകൾ പാടില്ലെന്നു സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനം

ടൂറിസ്റ്റ് ബസുകളിൽ വെള്ളനിറം മാത്രമല്ല മറ്റു നിറങ്ങളും ആകാം. എന്നാൽ ചലച്ചിത്ര താരങ്ങളുടെ വലിയ കട്ടൗട്ടുകൾ പാടില്ലെന്നു സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമായി.
2022ലാണ് ടൂറിസ്റ്റ് ബസുകളിൽ വെള്ള നിറം മതിയെന്ന തീരുമാനം സർക്കാർ എടുത്തത്. എന്നാൽ ഇത് സർവീസിനെ ബാധിക്കുന്നുവെന്നു മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസുകൾക്ക് കളർ ഉള്ളതിനാൽ അവർക്കാണ് കേരളത്തിൽ ടൂർ ഓട്ടം കൂടുതൽ ലഭിക്കുന്നതെന്നും ടൂറിസ്റ്റ് ബസ് ഉടമകൾ പരാതിയുണ്ടായിരുന്നു. ഇക്കാര്യം യോഗത്തിന്റെ പരിഗണനയ്ക്കു വന്നു. തുടർന്ന് കളർ ഏതു വേണമെങ്കിലും ആകാമെന്ന ശുപാർശ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു.
റെന്റ് എ ബൈക്ക് നടത്തിപ്പിന് ഏറെപ്പേരുടെ അപേക്ഷ ലഭിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തി പെർമിറ്റ് നൽകുന്നതിനും തീരുമാനമായി.
"
https://www.facebook.com/Malayalivartha























