കര്‍ണരോഗങ്ങള്‍ കരുതിയിരിക്കുക

മലിനമായ വെളളത്തില്‍ കളിക്കുകയും വലിയ ശബ്‌ദം ശ്രവിക്കുകയുമൊക്കെ ചെയ്യുന്നത് കേള്‍വിയുടെ ആയൂസ് കുറയ്‌ക്കും. കേള്‍വിക്കുറവോ, ചെവിക്ക് മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കണ്ട് പരിശോധന നടത്തണം. കേള്‍വിയെ തകര്‍ക്കുന്ന നിരവധി കര്‍ണരോഗങ്ങളുണ്ട്. അശ്രദ്ധമായ ജീവിതശൈലി തന്നെയാണ് ഇത്തരം തകരാറുകള്‍ക്കു കാരണം. കേള്‍വി എക്കാലത്തും നില നില്‍ക്കണമെങ്കില്‍ കര്‍ണസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. യഥാസമയത്ത് ചികിത്സ ലഭിക്കാതിരുന്നാല്‍ ചിലപ്പോള്‍ കേള്‍വിശക്തിയെ അത് സാരമായി ബാധിച്ചേക്കാം.
ചെവി ഒലിപ്പ് എന്ന രോഗം സാധാരണയായി മുതിര്‍ന്നവരിലാണ് കണ്ടു വരുന്നത്. ചെവിയിലെ പാട പൊട്ടി പഴിപ്പ് പുറത്തേക്ക് ഒഴുകുന്നതാണ് ഈ അസുഖം. ഇത് കേള്‍വിശക്തി കുറയാന്‍ തന്നെ കാരണമാകുന്നതാണ്.
അഴുക്കവെളളത്തില്‍ കളിക്കുന്നതുകാരണം ചെവിയില്‍ ഫംഗസ് ബാധ ഉണ്ടാകുന്നു. ഇതി ചെവി വേദനയ്‌ക്ക് കാരണമാകുന്നു. കര്‍ണസംരക്ഷണത്തില്‍ വളരെയേറെ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha