പ്ലാസ്റ്റിക് കുപ്പികളിലെ മരുന്ന കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

മരുന്നുകള്‍ പ്ലാസ്റ്റിക് കുപ്പികളില്‍ ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ നിരോധനം. പ്ലാസ്റ്റിക് കുപ്പികളില്‍ മരുന്ന് സൂക്ഷിക്കുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി വിദഗ്ദര്‍ പറയുന്നു. പ്ലാസ്റ്റിക്കിന് പുറമെ പോളിയത്തിലിന്‍ ടെറഫ്താലേറ്റ് കുപ്പികള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം സെപ്തംബര്‍ 29 ന് പുറത്തിറങ്ങും. ഇത് ലംഘിക്കുന്നവര്‍ക്ക് ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കുമെന്നും പറയുന്നുണ്ട്.
മരുന്നുകള്‍ പ്ലാസ്റ്റിക് കുപ്പികളില്‍ മരുന്ന് വളരെക്കാലം ഇരിക്കുന്നതും ചൂടും തണുപ്പും മാറിമാറി വരുന്ന കാലാവസ്ഥയും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് ബോര്‍ഡ് വിലയിരുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha