പഥ്യം പാലിച്ചാല്‍ പ്രായാധിക്യം മൂലമുളള ഓര്‍മ്മക്കുറവ് പരിഹരിക്കാമെന്ന് പഠനം

\'നേച്ചര്‍ ന്യൂറോസയന്‍സ്\' എന്ന ജേണലില്‍ അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് വാര്‍ധ്യക്യത്തില്‍ ഉണ്ടാകുന്ന ഓര്‍മ്മക്കുറവ് മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി അവകാശപ്പെടുന്നത്. തലച്ചോറിലെ ഒരു പ്രത്യേക ഭാഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ മൂലമാണി വൃദ്ധാവസ്ഥയില്‍ ഓര്‍മ്മ നഷ്ടപ്പെടുന്നതെന്നും പഥ്യം പാലിച്ച് അത് തിരികെ നേടാനാവുമെന്നുമാണ് പറയുന്നത്.
പ്രായമേറുന്നതു മൂലമുളള മറവി വളരെ നേരത്തെ തന്നെ തുടങ്ങുമെങ്കിലും അമ്പതുകളിലാണ് അത് ജീവിത താളത്തെ ബാധിക്കുന്ന നിലയിലേയ്ക്ക് നീങ്ങുന്നത്. പുതിയ പരിചയക്കാരുടെ പേര് ഓര്‍ത്തിരിക്കാന്‍ കഴിയാതിരിക്കുക, കാര്‍ എവിടെയാണ് പാര്‍ക്ക് ചെയ്തത് എന്ന് മറന്നു പോകുക, താക്കോല്‍ എവിടെയാണ് വച്ചത് എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റാതാവുക എന്നിങ്ങനെയുളളവ സംഭവിക്കുമ്പോള്‍ പ്രായം ഓര്‍മ്മശക്തിയെ ബാധിച്ചു എന്നു മനസിലാക്കാം. എന്നാല്‍ അല്‍ഷിമേഴ്‌സ് പോലുളള രോഗങ്ങള്‍ ബാധിയ്ക്കുമ്പോഴുളള മറവിയുമായി ഇതിനെ താരതമ്യം ചെയ്യരുത്. ഇത്തരം രോഗികളുടെ ചില നാഡികോശങ്ങള്‍ പൂര്‍ണ്ണമായും നാശം സംഭവിച്ചുണ്ടായിരിക്കും.
തലച്ചോറിലെ ഡെന്റേറ്റ് ജൈറസ് എന്ന ഭാഗമാണോ വാര്‍ധ്യക്യം മൂലമുളള ഓര്‍മ്മക്കുറവിന് കാരണമാകുന്നതെന്നറിയാന്‍ കൊക്കോ ഫ്‌ളേവനോള്‍ അടങ്ങിയ സംയുക്തങ്ങള്‍ നല്‍കി ഈ ഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നുണ്ടോയെന്ന് പരിശോധിച്ചു നോക്കി നേരത്തേ എലികളില്‍ ഈ പരീക്ഷണം നടത്തിയപ്പോള്‍ ഇതു ശരിയാണെന്ന് കണ്ടിരുന്നു.
കൊക്കോ ഫ്‌ളേവനോള്‍ അടങ്ങുന്ന ഒരു പാനീയമാണ് ഗവേഷണത്തിനായി തയ്യാറാക്കിയത്. 50-നും 69-നും ഇടയ്ക്കു പ്രായമുളള ആരോഗ്യവാന്‍മാരായ 37 പേരിലാണ് ഇത് പരീക്ഷിച്ചത്. ഇവരില്‍ കുറച്ചു പേര്‍ക്ക് ഫ്‌ളേവനോള്‍ വളരെ കൂടിയ അളവിലും മറ്റൊരു കൂട്ടര്‍ക്ക് ഫ്‌ളേവനോള്‍ കുറഞ്ഞ അളവിലും നല്‍കി. ഇതു നല്‍കുന്നതിന് മുന്‍പും ശേഷവും ബ്രെയിന്‍ ഇമേജിംഗ്, ഓര്‍മ്മപരിശേധന എന്നിവ ഇവരില്‍ നടത്തി നോക്കി. കൂടിയ അളവില്‍ ഫ്‌ളേവനോള്‍ ഉളള പാനീയം കഴിച്ചവരുടെ ഡെന്‌റ്റേറ്റ് ജൈറസ് ഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതായാണ് ഗവേഷകര്‍ കണ്ടെത്തിയത്
പാനീയ ചികിത്സ മൂന്നുമാസം നടത്തിയതിനുശേഷം ഓര്‍മ്മശക്തി പരിശോധിച്ചു നോക്കിയപ്പോള്‍, പരീക്ഷണങ്ങളുടെ തുടക്കത്തില്‍ 60 വയസ്സുകാരന്റെ ഓര്‍മ്മശക്തിയുണ്ടായിരുന്നവര്‍ 30-40 വയസ്സുകാരുടെ ഓര്‍മ്മശക്തി നേടിയെടുത്തതായി കണ്ടെത്തി. എങ്കിലും ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് അവര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha