എബോള തിരിച്ചറിയാന്‍ പേപ്പര്‍ ടെസ്റ്റ്

എബോള രോഗം തിരിച്ചറിയാന്‍ ഇനി മുപ്പതു മിനിട്ട് മതി. പേപ്പര്‍ ടെസ്റ്റ് എന്നറിയപ്പെടുന്ന പുതിയ രീതിയില്‍ കേവലം 30 മിനിട്ട് കൊണ്ട് രോഗം തിരിച്ചറിയാനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ രോഗ നിര്‍ണ്ണയം സാധ്യമാകും എന്നാണ് ഗവേഷകരുടെ അഭിപ്രായം.
ജനിതക ഘടകമായ ആര്‍എന്‍ എ ഉള്‍പ്പെടെയുള്ള ജൈവിക പദാര്‍ത്ഥങ്ങളടങ്ങിയ ദ്രവം ഉപയോഗിച്ചാണ് ഈ ടെസ്റ്റിനുള്ള പേപ്പര്‍ തയ്യാറാക്കുന്നത്. ഇത് തണുപ്പിച്ച് കട്ടിയാക്കിയശേഷം ഉണക്കിയെടുക്കുന്നു. ഇത്തരത്തില്‍ എബോള സെന്‍സറായി വികസിപ്പിച്ചെടുക്കുന്ന ഡിഎന്‍എ പ്രോഗ്രാം ചെയ്ത ബ്‌ളോട്ടിംഗ് പേപ്പര്‍ ആണ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്.
ബ്‌ളോട്ടിങ് പേപ്പറിലെ ഡോട്ടുകളില്‍ സംഭവിക്കുന്ന നിറവ്യത്യാസം നിരീക്ഷിച്ചാണ് രോഗനിര്‍ണ്ണയം നടത്തുക. പേപ്പറിലെ പര്‍പ്പിള്‍ ഡോട്ടുകള്‍ മഞ്ഞ നിറത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. അര മണിക്കൂറിനകം തന്നെ ഡോക്ടര്‍മാര്‍ക്ക് ഈ വ്യത്യാസം തിരിച്ചറിയാനാവും.
കമ്പ്യൂട്ടറിന്റെ സഹായത്തോടെ സര്‍ക്യൂട്ട് ഡിസൈന്‍ ചെയ്ത് റോബോട്ടിക് സഹായത്തോടെ അവ കൂട്ടിച്ചേര്‍ത്ത് പേപ്പറില്‍ പ്രിന്റു ചെയ്താണ് ടെസ്റ്റിനുള്ള പേപ്പറുകള്‍ തയ്യാറാക്കുന്നത്. കുറഞ്ഞ സമയത്തില്‍ ഏതാണ്ട് 20 ഡോളര്‍ ചെലവില്‍ ഇവ നിര്‍മ്മിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.
സാധാരണ താപനിലയില്‍ തന്നെ സൂക്ഷിക്കാമെന്നതിനാല്‍ വൈദ്യുതിയോ റഫ്രിജറേറ്റര്‍ സൗകര്യമോ ഇല്ലാത്ത വിദൂര ഗ്രാമങ്ങളില്‍ പോലും ഈ രീതി ഉപയോഗിക്കാമെന്നതാണ് മറ്റൊരു നേട്ടം.
സെല്‍ ജേര്‍ണലില്‍ ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha