ഇരുപതിലധികം സ്ത്രീകളുമായി ലൈഗീകബന്ധം പുലര്‍ത്തിയാല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരില്ലത്രേ !

യൂണിവേഴ്‌സിറ്റി ഓഫ് മോണ്‍ട്രിയല്‍ 3000 പുരുഷന്‍മാരില്‍ 4 വര്‍ഷം കൊണ്ട് നടത്തിയ ഗവേഷണഫലങ്ങള്‍ കൗതുകമുണര്‍ത്തുന്നവയാണ്. 20-ല്‍ കൂടുതല്‍ സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുളള പുരുഷന്‍മാര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാന്‍ സാധ്യതയില്ലത്രേ. ഇതിനെ കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും നടക്കുകയാണ്. തികഞ്ഞ ബ്രഹ്മചര്യം ആചരിക്കുന്നവര്‍ക്ക് രോഗ സാധ്യതകൂടുതലാണ്. എന്നാല്‍ 20-ല്‍ അധികം പുരുഷന്‍മാരുമായി കിടക്കപങ്കിടുന്ന പുരുഷന്‍മാര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത അധികമാണുതാനും. വാസ്തവത്തില്‍ ഇത് പുരുഷന്മാര്‍ ബന്ധപ്പെടുന്ന സ്തീകളുടെ എണ്ണത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്ന് തീര്‍ത്തു പറയുന്നില്ല.
മാരി എലിസ് പേരന്റ് ഡോക്ടറുടെ അഭിപ്രായത്തില്‍ പുരുഷന് സ്രവം ശരീരത്തിനു പുറത്തുകളയാന്‍ സാധ്യമാകുന്ന തവണകള്‍ എത്രയാണ് എന്നതാണ് കാര്യം. ഒരു സ്ത്രീയുമായുളള ബന്ധത്തില്‍ തന്നെ ദീര്‍ഘകാലം നിലനിന്നാലും അതില്‍ വൈകാരിക തീവ്രത മങ്ങാതെ സൂക്ഷിച്ചാല്‍ മതി. എന്നാല്‍ കിംഗ്‌സ് കോളേജ് ലണ്ടനിലെ കാന്‍സര്‍ എപ്പഡെമിയോളജി ലക്ചറര്‍ ഡോ. മീക്‌വാന്‍ ഈ വാദങ്ങളെ ഖണ്ഡിക്കുന്നു. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതരായ പുരുഷന്‍മാര്‍ അങ്ങനെയല്ലാത്ത പുരുഷന്‍മാര്‍ ചോദിക്കുമ്പോള്‍ സത്യം പറയാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തന്മൂലം ഗവേഷണഫലങ്ങള്‍ കൃത്യമായിരിക്കാനിടിയില്ല എന്നാണ് ഡോ.മീക്‌വാന്‍ അഭിപ്രായപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha