രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബാലതാരമായി അഭിനയിച്ചിരുന്ന ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 27 വയസ്സായിരുന്നു. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരി മുരളി.
അഭിനയത്തിന് പുറമെ സാങ്കേതിക മേഖലയിലും ഹരി കഴിവ് തെളിയിച്ചിരുന്നു പഠനത്തിനായി കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടുനിന്ന ഹരി, പിന്നീട് നാദിർഷയുടെ 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലൂടെ ചെറിയൊരു വേഷത്തിൽ വീണ്ടും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ.
https://www.facebook.com/Malayalivartha
























