സ്‌ത്രീകളില്‍ സ്‌ട്രോക്ക് കൂടുന്നു

സ്‌ത്രീകളില്‍ സ്‌ട്രോക്ക് വന്നുളള മരണസംഖ്യ ഉയര്‍ന്നിട്ടും പലര്‍ക്കും സ്‌ട്രോക്കിനെ കുറിച്ച് കാര്യമായ അവബോധമില്ലെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. രോഗത്തെകുറിച്ചും രോഗലക്ഷണങ്ങളെ കുറിച്ചുമുളള അറിവില്ലായ്‌മ മൂലം സ്‌ട്രോക്ക് ബാധിച്ചുളള സ്‌ത്രീകളുടെ മരണ നിരക്ക് താരതമ്യേന കൂടുതലാണ്. പുരുഷന്മാരേക്കാള്‍ സ്‌ത്രീകള്‍ക്കാണ് സ്‌ട്രോക്കിനുളള സാധ്യത കൂടുതല്‍. സ്‌ട്രോക്കിന്റെ പ്രാഥമിക സൂചനകള്‍ മനസിലാക്കി ചികില്‍സ തേടാത്തതു മൂലം പല സ്‌ത്രീകളും അപകടകരമായ അവസ്ഥയില്‍ എത്തിച്ചേരുന്നുവെന്നാണ് ഡോക്‌ടര്‍മാരുടെ വിലയിരുത്തല്‍. സ്‌തനാര്‍ബുദം ബാധിച്ചുളള മരണ സംഖ്യുടെ ഏകദേശം ഇരട്ടി സ്‌ത്രീകള്‍ സ്‌ട്രോക്ക് വന്നു മരിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എത്രയും നേരത്തെ ശരിയായ ചികില്‍സ ലഭിക്കുകയാണെങ്കില്‍ എണ്‍പതു ശതമാനം പേരിലും സ്‌ട്രോക്ക് ഒഴിവാക്കാം. ലോകത്തേറ്റവുമധികം പേരുടെ മരണത്തിനിടയാക്കുന്ന രോഗങ്ങളില്‍ മൂന്നാം സ്ഥാനം സ്‌ട്രോക്കിനാണത്രേ. ഓരോ 53 സെക്കന്‍ഡിലും ലോകത്ത് ഒരാള്‍ക്ക് സ്‌ട്രോക്ക് വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌ട്രോക്ക് വന്നാല്‍ 60 മിനിറ്റിനുളളില്‍ വിദഗ്‌ധ ചികില്‍സ ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha