ആദ്യഘട്ട പരീക്ഷണം വിജയം: എബോളയ്ക്ക് പ്രതിരോധ മരുന്ന്

പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് ഇതിനകം 5000ലേറെ പേരുടെ മരണത്തിനിടയാക്കിയ എബോള വൈറസിനെതിരായ പ്രതിരോധ മരുന്നിനായുള്ള ഗവേഷണം അവസാന ഘട്ടത്തിലെന്ന് ഗവേഷകര്‍. പുതുതായി വികസിപ്പിച്ച മരുന്നിന്റെ ഒന്നാംഘട്ട പരീക്ഷണങ്ങള്‍ ആശാവഹമാണെന്ന് പറഞ്ഞ ഗവേഷകര്‍ ഇത് ആളുകള്‍ക്ക് ലഭ്യമാക്കുന്നതിന് ഇനിയും മാസങ്ങളെടുത്തേക്കുമെന്നും സൂചിപ്പിച്ചു. എബോള വൈറസ് ഏറ്റവുമധികം നാശം വിതച്ച പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലുള്‍പ്പെടെ ഇതിനകം 5,700 പേര്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എബോള വൈറസിനെതിരായ പ്രതിരോധ മരുന്നു വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് മരുന്നു കമ്പനികള്‍.
പരീക്ഷണമെന്ന നിലയില്‍ ആരോഗ്യവാന്മാരായ 20 ആളുകളില്‍ പുതിയ മരുന്ന് കുത്തിവച്ചപ്പോള്‍ എബോള വൈറസിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടതായി പഠനം നടത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചു. പഠന ഫലം ബുധനാഴ്ച ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചു. പുതിയ മരുന്ന് എബോളയ്ക്ക് തടയിടുന്നതിനൊപ്പം ഭാവിയില്‍ ഇത്തരം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha