എച്ച് ഐ.വി. ബാധിതര്‍ക്ക് ആശ്വാസമായി ഇനി ഒറ്റ ഗുളിക

എച്ച്.എ.വി. അണുബാധയുള്ളവര്‍ക്ക് ഇനി ഒറ്റ ഗുളികയിലൂടെ രോഗത്തെ നിയന്ത്രിക്കാം. പിനോഫോവിര്‍, ലാമിവുഡിന്‍, നെവിറാപിന്‍ എന്നീ ചേരുവകള്‍ അടങ്ങിയ ഗുളികയില്‍നിന്ന് നെവിറാപിനെ മാറ്റി എഫാവിറന്‍സ് എന്ന ചേരുവ ചേര്‍ത്ത ഗുളികയാണ് വിജയം കണ്ടത്. രണ്ടുനേരം ഗുളിക കഴിക്കേണ്ടതിനു പകരം രാത്രിയില്‍ ഒന്ന് എന്ന രീതിയില്‍ കഴിച്ചാല്‍ മതിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പുതിയ ഗുളിക എ.ആര്‍.ടി. സെന്ററുകളിലൂടെ രോഗികള്‍ക്ക് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യയിലെ നാലുലക്ഷത്തോളം രോഗികള്‍ക്ക് ഇതിന്റെ ഗുണം കിട്ടും.
ആദ്യകാലങ്ങളില്‍ പത്തിലേറെ ഗുളികകള്‍ രോഗികള്‍ക്ക് നല്‍കിയിരുന്നു. 20,00030,000 രൂപ മരുന്നിനുമാത്രം ചെലവ് വന്നിരുന്നു. പിനോഫോവിര്‍, ലാമിവുഡിന്‍, നെവിറാപിന്‍ എന്നീ ചേരുവകള്‍ അടങ്ങിയ ഗുളികയാണ് ഇപ്പോള്‍ രോഗപ്രതിരോധത്തിന് ഉപയോഗിക്കുന്നത്. ദിവസവും രാവിലെയും രാത്രിയിലും ഇത് കഴിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പാര്‍ശ്വഫലങ്ങളും ഏറെയാണ്. എഫാവിറന്‍സ് അടങ്ങിയ ഗുളികയായതോടെ ഒരെണ്ണം കഴിച്ചാല്‍ മതിയെന്നത് രോഗികള്‍ക്ക് ഏറെ ആശ്വാസമാകും.
ഒട്ടേറെ ഗുണങ്ങളോടെയാണ് പുതിയ ഗുളിക എത്തുന്നത്. നേരത്തെയുണ്ടായിരുന്ന ഗുളിക ക്ഷയരോഗികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് നല്‍കാന്‍ കഴിയുമായിരുന്നില്ല. എഫാവിറന്‍സ് അടങ്ങിയ ഗുളികയ്ക്ക് അത്തരം പ്രശ്‌നങ്ങളില്ല. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാനും ഇത് ഉപയോഗിക്കാം. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രതിരോധശേഷി നേടുന്നതിനും പുതിയ ഗുളികയ്ക്ക് കഴിയും.
https://www.facebook.com/Malayalivartha