Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിക്കാത്തവരിലും കരൾവീക്കം വരാം.. ഈ രോഗ ലക്ഷണങ്ങൾ അവഗണിക്കരുത്‌

08 FEBRUARY 2019 08:22 PM IST
മലയാളി വാര്‍ത്ത

പൊതുവെ ഫാറ്റി ലിവർ അഥവാ കരൾ വീക്കം മദ്യപമാർക്ക് മാത്രമേ വരാറുള്ളൂ എന്നൊരു വിശ്വാസമുണ്ട് . ഇത് തീർത്തും തെറ്റാണ്. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിക്കാത്തവരിലും  കരൾവീക്കം വരാം .  കരൾ രോഗങ്ങളിൽ ഏറ്റവും അപകടകാരിയായേക്കാവുന്ന ഒരു രോഗമാണ് കരൾവീക്കം

കരൾ ഒരു അദ്ഭുത അവയവമാണ്. 80 ശതമാനം പ്രവർത്തന ശേഷി നഷ്ടപ്പെട്ടാലും രോഗലക്ഷണമൊന്നും അത്ര തീവ്രമായി പ്രകടമാകാറില്ല. ഇത് തന്നെയാണ് പ്രശ്നവും. പലപ്പോഴും രോഗം മൂർച്ഛിച്ചതിനു ശേഷം മാത്രമാകും രോഗിയും ബന്ധുക്കളും കരൾ രോഗത്തെ കുറിച്ച് അറിയുന്നത് തന്നെ .

പ്രമേഹം, രക്തസമ്മർദം എന്നിവ പോലുളള ജീവിതശൈലി രോഗങ്ങളും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും കരൾ രോഗത്തിന് കാരണമായേക്കാം. കഴിക്കുന്ന ഭക്ഷണത്തിലെ എരിഞ്ഞുതീരാത്ത അധിക കൊഴുപ്പ് ശരീരത്ത് അടിഞ്ഞുകൂടി ഫാറ്റി ലിവറിനു കാരണമാകാറുണ്ട്. മാംസം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, കേക്ക്, പേസ്ട്രി , മധുര പാനീയങ്ങൾ എന്നിവയുടെ അമിതോപയോഗം കരളിൽ കൊഴുപ്പടിയാൻ ഇടയാക്കുന്നവയാണ്. പാരസിറ്റമോൾ, ഐബൂപ്യൂഫൻ, ഇൻഡോമെനാസിസ് എന്നീ വേദന സംഹാരികളും എറിത്രോമൈസിൻ, സൾഫാ മരുന്നുകൾ, ടെട്രാസൈ ക്ലിൻ എന്നീ ആന്റീബയോട്ടിക്കുകളും ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ കഴിക്കരുത്. രക്തസ്മ്മർദം ,പ്രമേഹം, അപസ്മാരം, മാനസിക രോഗം എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചില മരുന്നുകൾ കരളിനെ ബാധിക്കാം. മദ്യപിക്കുന്നവരിൽ ഫാറ്റി ലിവറും കരൾ രോഗങ്ങളും വരാനുള്ള ചാൻസ് ഇരട്ടിയിലേറെയാണ്

ഫാറ്റി ലിവറുളളയാൾ രോഗം തിരിച്ചറിയാതെ വീണ്ടും മദ്യപിച്ചാൽ കോശങ്ങൾക്ക് ചുറ്റും വെളുത്ത രക്താണുക്കൾ അടിഞ്ഞ് കരൾ വെളുപ്പുനിറമാകും. കരളിലെ കോശങ്ങളിൽ പൊറ്റകൾ രൂപപ്പെടും. ഇത് തുടർന്നാൽ സിറോസിസ് എന്ന അവസ്ഥയിലെത്തും

പലപ്പോഴും ആരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങൾ ആരും അത്ര കാര്യമാക്കാറില്ല എന്നതാണ് വാസ്തവം . കാലിലനീര് വരുന്നതാണ് കരൾ വീക്കത്തിന്റെ ഒരു പ്രധാന ലക്ഷണം. കൂടുതൽ നൽകുന്നത് കൊണ്ടോ നിൽക്കുന്നത് കൊണ്ടോ അത് മല്ലെങ്കിൽ കാൽ തൂക്കിയിട്ട് ഇരിക്കുന്നത് കൊണ്ടോ ഒക്കെ കാലിൽ നീര് വരാറുള്ളതിനാൽ ആരും ഇതത്ര കാര്യമായി എടുക്കാറില്ല. ക്ഷീണം, അലസത, വിശപ്പില്ലായ്മ ഇവയൊക്കെയായിരിക്കും ചിലപ്പോൾ പ്രാരംഭലക്ഷണങ്ങൾ.

അത് പോലെ മറവി, പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റം തുടങ്ങിയവ മുതൽ അബോധാവസ്ഥവരെയുള്ള പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. ഇതുകൂടാതെ ചൊറിച്ചിൽ, രാത്രിയിൽ ഉറക്കക്കുറവ്, ഭാരക്കുറവ്, പനി തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. രോഗി ഇവയൊക്കെ തന്നെ അവഗണിക്കുക സാധാരണമാണ്. രോഗം കൂടുമ്പോൾ കണ്ണിലും മൂത്രത്തിലും മഞ്ഞ നിറവും ഇടവിട്ട പനിയും ചിലരിൽ കാണാറുണ്ട്. മിക്ക ആളുകളും ഈ ഘട്ടത്തിലാണ് ഡോക്ടറുടെ അടുത്ത് എത്താറുള്ളത്. ചിലരിൽ ഈ രോഗലക്ഷണങ്ങളും കാണാറില്ല.

കരളിന് അസുഖം വന്നാൽ പീർണമായും സുഖപ്പെടുത്താം എന്ന ധാരണ ശരിയല്ല. കരൾവീക്കം വന്ന രോഗി പിന്നീട് പൂർണ്ണ ആരോഗ്യവനായി മാറുന്നില്ല . അതായത് ഇന്ന് ലഭ്യമായ ചികിത്സാസൗകര്യം വഴി ഈ രോഗം മരുന്ന് കഴിച്ച്‌ ഭേദപ്പെടുത്തുവാൻ സാധ്യമല്ല. വളരെയധികം പ്രധാനപ്പെട്ട ഒരു അറിവാണിത്. ഈ അറിവ് മദ്യപാനികൾ വളരെയധികം പ്രാധാന്യത്തോടെ വേണം ഉൾകൊള്ളാൻ. അതുകൊണ്ടു തന്നെ കരൾവീക്കത്തിലേക്കു മാറുന്നതിനുമുമ്പ് മദ്യപാനശീലം ഒഴിവാക്കിയാൽ മാത്രമേ രോഗിക്ക് പൂർണ്ണ ആരോഗ്യവസ്ഥയിലേക്ക് തിരിച്ചുവരാൻ സാധിക്കുകയുള്ളു.

ശരിയായ രോഗലക്ഷണങ്ങൾ അപഗ്രഥിക്കുന്നത് രോഗനിർണയത്തിന് വളരെയധികം സഹായകരമാണ്. രക്തപരിശോധന (Liver function test), ആണ് കരൾ രോഗം സ്ഥിരീകരിക്കാനുളള ഒരു മാർഗം. കൂടാതെ അൾട്രാസൗണ്ട് സ്കാനും ഹെപ്പറ്റൈറ്റിസ് വൈറസുകളെ കണ്ടെത്താൻ പ്രത്യേക പരിശോധനയുമുണ്ട്.

രോഗനിർണയത്തിന് ശേഷം കൃത്യമായ ചികിത്സ രോഗിക്ക് ഉറപ്പുവരുത്തുന്നതുമൂലം ജീവിതദൈർഘ്യം ഗണ്യമായി വർദ്ധിപ്പിക്കാനാകും. എന്നാൽ കലശലായി രോഗം മൂർഛിക്കുന്ന അവസ്ഥയിൽ രോഗികൾക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാകേണ്ടിവന്നേക്കാം.

പൊതുവെ കരളിന്റെ  ആരോഗ്യം സംരക്ഷിക്കുന്നതിന് ഇനി പറയുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കാം

1. വൃത്തി
ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് ഹെപ്പറ്റൈറ്റിസ് എ , ഇ എന്നിവയെ പ്രതിരോധിക്കും. കൈകള്‍ എല്ലായിപ്പോഴും കഴുകണം. കഴുകിയ ശേഷം മാത്രം പഴങ്ങള്‍,പച്ചക്കറികള്‍ കഴിക്കുക. പകുതി വേവിച്ച ഇറച്ചി കഴിക്കരുത്. ചൂട് വെള്ളം കുടിക്കുന്നത് കുറച്ചും കൂടി ഉപകാരം ചെയ്യും. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ ആരുമായി കൈമാറുതിരിക്കുക. ഹെപ്പറ്റൈസ് ബി യുളള ആളുടെ ശരിര ദ്രവങ്ങളുമായോ രക്തവുമായോ സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക.

2. പ്രതിരോധ കുത്തിവെപ്പുകള്‍
ഹെപ്പറ്റൈസ് എ യും ബി യും തടയുന്നതിനായുളള പ്രതിരോധ കുത്തിവെപ്പുകളുണ്ട്. ഒരു വയസ്സിന് മുകളിലുള്ള കുട്ടികള്‍ മുതലുള്ളവര്‍ക്ക് കുത്തിവെപ്പെടുക്കാം.

3. വ്യക്തമായ ധാരണ
ഹെപ്പറ്റൈസ് പലവിധത്തിലുണ്ട്. ഹെപ്പറ്റൈസ് എ യും ഇ യും മലിനമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത്കൊണ്ട് ശരീരത്തിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ഹെപ്പറ്റൈസ് ബി യും സി യും ഡി യും ഈ അസുഖമുള്ള മറ്റൊരു വ്യക്തിയുടെ രക്തം സ്വീകരിക്കുന്നതിലൂടെ പകരും.

4. യാത്ര ചെയ്യുമ്പോള്‍ മുന്‍ കരുതലെടുക്കുക
ഹെപ്പറ്റൈസ് വൈറസ് വ്യാപകമായുളള സ്ഥലത്ത് പോകുമ്പോള്‍ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണം.ഭക്ഷണവും വെളളവും കഴിക്കുമ്പോള്‍ കരുതലോടെയായിരിക്കുക.

5. സുരക്ഷിതമായ ലൈംഗിക ബന്ധം
ഹെപ്പറ്റൈസ് ബി യുള്ള ആളുമായി ശാരീരിക വേഴ്ച്ചയില്‍ ഏര്‍പ്പെട്ടാല്‍ രോഗം പകരാന്‍ സാധ്യതയുണ്ട്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (13 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (22 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (32 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (45 minutes ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (59 minutes ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (1 hour ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (8 hours ago)

Malayali Vartha Recommends