സ്തനാര്‍ബുദം തടയാന്‍

വൈറ്റമിന്‍ എയില്‍ നിന്നു രൂപപ്പെടുന്ന റെറ്റിനോയ്ക് ആസിഡിന് അര്‍ബുദ സാധ്യതയുള്ള സ്തനകോശങ്ങളെ തിരിച്ച് ആരോഗ്യമുള്ള കോശങ്ങളാക്കി മാറ്റാനാവുമെന്നു കണ്ടെത്തല്‍. മധുരക്കിഴങ്ങിലും കാരറ്റിലുമൊക്കെ വേണ്ടത്രയുള്ള ജീവകം വൈറ്റമിന്‍ എയാണ്. കാന്‍സര്‍ ബാധിത കോശങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ വൈറ്റമിന്‍ എയ്ക്ക് ശേഷിയില്ലെന്നും അര്‍ബുദം പിടിപെടാന്‍ സാധ്യതയുള്ള കോശങ്ങളെ രോഗബാധയില്‍നിന്നു രക്ഷിക്കാന്‍ മാത്രമേ കഴിയൂ എന്നുമാണ് പറയപ്പെടുന്നത്. നാലു വ്യത്യസ്ത ഘട്ടങ്ങളിലായി സാധാരണ സ്തനകോശങ്ങള്‍, അര്‍ബുദം ബാധിക്കുന്നതിനു മുന്‍പുള്ള കോശങ്ങള്‍, രോഗബാധിത കോശങ്ങള്‍, പൂര്‍ണമായും രോഗം കീഴടക്കിയ കോശങ്ങള്‍ എന്നീ കോശങ്ങളെ വ്യത്യസ്ത അളവിലുള്ള റെറ്റിനോയ്ക് ആസിഡിന്റെ പ്രവര്‍ത്തനത്തിനു വിധേയമാക്കിയപ്പോള്‍ രോഗബാധയ്ക്കു മുന്‍പുള്ള കോശങ്ങളില്‍ അവ ശക്തമായ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തി. ഭക്ഷണത്തിലൂടെയും മറ്റും എത്തുന്ന വൈറ്റമിന്‍ എയെ ശരീരം റെറ്റിനോയ്ക് ആസിഡ് ആയി മാറ്റിത്തീര്‍ക്കുന്നു. റെറ്റിനോയ്ക് ആസിഡിന്റെ പ്രവര്‍ത്തനത്തിനു വിധേയമായ കോശങ്ങള്‍ അവയുടെ വലിപ്പത്തില്‍ മാത്രമല്ല, അതിന്റെ ജനിതക ഘടനയിലും ആരോഗ്യമുള്ള കോശങ്ങളായി മാറുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടു. അതേസമയം, രോഗം ബാധിച്ചു കഴിഞ്ഞ കോശങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ അവയ്ക്കു കഴിഞ്ഞുമില്ല.
https://www.facebook.com/Malayalivartha