മൂത്രക്കല്ലിനെ അകറ്റിനിര്‍ത്താന്‍

മൂത്രക്കല്ല് രോഗം കഴിഞ്ഞ15 വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 70 ശതമാനത്തോളം കൂടിയതായാണ് കണക്കുകള്‍ കാണിക്കുന്നത്. വെള്ളം ധാരാളം കുടിക്കുന്നതിലൂടെ, ആഹാരത്തില്‍ സോഡിയം കുറയ്ക്കുന്നതിലൂടെ, മാംസാഹാരം കുറയ്ക്കുന്നതിലൂടെ, കാല്‍സ്യം സാധാരണഗതിയില്‍ കഴിക്കുന്നതിലൂടെയെല്ലാം മൂത്രക്കല്ലിനെ പ്രതിരോധിക്കാന്‍ സാധിക്കും.
ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മൂത്രക്കല്ലിനെ അകറ്റിനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിലെ ക്ഷാരങ്ങളുടെ അളവ് കൂടുമ്പോള്‍ മൂത്രത്തിലെ സിട്രേറ്റിന്റെ അളവും കൂടുന്നു. സിട്രേറ്റ് മൂത്രക്കല്ല് ഉണ്ടാകുന്നത് പ്രതിരോധിക്കുന്നു. പഴങ്ങളിലേയും പച്ചക്കറികളിലേയും ക്ഷാരങ്ങള്‍ മൂത്രക്കല്ലിനെ അകറ്റിനിര്‍ത്താന്‍ സഹായിക്കുന്നു.എന്നാല്‍ ബീറ്റ്‌റൂട്ട്, ഇലക്കറികള്‍ മുതലായവയില്‍ ഓക്‌സലേറ്റ് കൂടുതലുള്ളത് മൂത്രക്കല്ല് ഉണ്ടാകാനുള്ള സാദ്ധ്യത കൂട്ടും.
ഭക്ഷണത്തിലെ നാരിന്റെ അംശം മൂത്രക്കല്ല് ഉണ്ടാകാനുള്ള സാദ്ധ്യത 22 ശതമാനം കുറയ്ക്കുന്നു.പക്ഷേ മൂത്രക്കല്ല് ഉള്ള രോഗികള്‍ക്ക് ഫൈബര്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതിനോടൊപ്പം വണ്ണം കുറയ്ക്കല്‍, വെള്ളം ധാരാളം ഉപയോഗിക്കുക, ഭക്ഷണത്തില്‍ മാംസാഹാരം, സോഡിയം മുതലായവ വളരെ കുറയ്ക്കുക മുതലായ കാര്യങ്ങള്‍കൂടി ചെയ്താല്‍ മാത്രമേ മൂത്രക്കല്ല് തുടര്‍ന്ന് ഉണ്ടാകുന്നത് പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ.
മറ്റൊരു കാര്യം ആദ്യമായി മൂത്രക്കല്ല് ഉണ്ടാകുന്നതില്‍ പ്രായത്തിനുള്ള പ്രാധാന്യമാണ്. പ്രായം കുറഞ്ഞ ആള്‍ക്കാരില്‍ മൂത്രക്കല്ല് ഉണ്ടാകുന്നത് റീനല്‍ ട്യൂബുലാര്‍ അസിഡോസിസ്, പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍, ഗൗട്ട്, സാര്‍കോയ്‌ഡോസിസ് മുതലായ കാരണങ്ങള്‍ കൊണ്ടാകാം. ഭക്ഷണവും ജീവിതശൈലിയും പ്രായമായവരില്‍ മൂത്രക്കല്ല് ഉണ്ടാകുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
പഴങ്ങളില്‍ ഓറഞ്ച് ജ്യൂസിനേക്കാള്‍ ഓറഞ്ച് നേരിട്ട് കഴിക്കുന്നതാണ് മൂത്രക്കല്ല് പ്രതിരോധത്തിന് കൂടുതല്‍ ഉപകരിക്കുന്നത്. പായ്ക്കറ്റുകളില്‍ കിട്ടുന്ന ഓറഞ്ച് ജ്യൂസില്‍ പഞ്ചസാരയുടെ അംശം കൂടുതലായതിനാല്‍ അത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. എന്നാല്‍ ഓറഞ്ച് പഴങ്ങളിലുള്ള ഫൈബര്‍ മൂത്രക്കല്ല് പ്രതിരോധത്തിന് കൂടുതല്‍ സഹായകരമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha