കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍ അത്യപൂര്‍വ ജനിതക രോഗം പടരുന്നു

രക്തബന്ധമുള്ള വ്യക്തികള്‍ തമ്മിലുള്ള വിവാഹബന്ധത്തിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതകമാറ്റം സംഭവിക്കുന്ന ഫൊക്കോമീലിയ എന്ന അത്യപൂര്‍വ ജനിതക രോഗം കോട്ടൂര്‍ വനമേഖലയിലെ ആദിവാസികള്‍ക്കിടയില്‍ പടരുന്നു.
വനത്തിനകത്തെ ഒരു കോളനിയില്‍ നിന്നു മാത്രം കൈകാലുകളില്ലാതെ പിറന്ന മൂന്ന് കുട്ടികളെ കണ്ടെത്തി. ലോകത്താകെ പതിനായിരത്തില്‍ താഴെ ആളുകളെ മാത്രമാണ് ഫൊക്കോമീലിയ സിന്‍ഡ്രോമെന്ന ഈ ജനിതക വൈകല്യം ബാധിച്ചിട്ടുള്ളത്.
മറ്റ് രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ നീണ്ട നിരന്തരബോധവല്‍ക്കരണത്തിലൂടെ ഫോക്കോമീലിയ ഏറെക്കുറേ നിര്‍മാജനം ചെയ്തുകഴിഞ്ഞതാണ്.
എന്നാല്‍ ആദിവാസി ക്ഷേമ വകുപ്പോ ആരോഗ്യവകുപ്പോ പുറംലോകവുമായി ബന്ധമില്ലാത്ത ആദിവാസികളെ ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഇതുവരെ ഒരുശ്രമവും നടത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha