അള്‍സറിനെ പ്രതിരോധിക്കാന്‍ കട്ടന്‍ചായ

അമിതമായ മദ്യപാനം കൊണ്ടുണ്ടാകുന്ന കുടല്‍പുണ്ണിന് (അള്‍സര്‍) കട്ടന്‍ചായ ഉത്തമ പ്രതിരോധമെന്ന് പഠനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്. രോഗപ്രതിരോധത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ കട്ടന്‍ ചായയില്‍ ഉള്ളതിനാല്‍ ദിവസവും ഒരു നേരം കട്ടന്‍ ചായ കുടിക്കുന്നത് നല്ലതാണ്.
തുടര്‍ച്ചയായ മദ്യപാനം കുടലിനെ സാരമായിതന്നെ ബാധിക്കുന്നുണ്ട്. ഇതാണ് വയര്‍ പുകച്ചിലായും പുളിച്ചു തികട്ടലായും അനുഭവപ്പെട്ട് പിന്നീട് ഗുരുതരമായ പുണ്ണായി മാറുന്നത്. മദ്യപാനം തുടരുന്നതിനാല്‍ ശരീരത്തിന് ഇത് പ്രതിരോധിക്കാന്‍ കഴിയാതെയും വരുന്നു.
കട്ടന്‍ചായയിലെ ദ്രവരൂപത്തിലുള്ള ചില ഘടകങ്ങള്‍ക്ക് ഈ അവസ്ഥയില്‍ പ്രോട്ടീനുമായി ചേര്‍ന്ന് പ്രതിരോധം തീര്‍ക്കാനാവുമെന്ന് കണ്ടെത്തി. മദ്യം നശിപ്പിച്ച സെല്ലുകള്‍ പുനരൂജ്ജീവിപ്പിക്കാനും ഇതിന് കഴിയും.
https://www.facebook.com/Malayalivartha