സെന്‍സര്‍ വഴി ഗ്ലൂക്കോമയെ നേരത്തെ കണ്ടെത്താം

കണ്ണിനെ ബാധിക്കുന്ന ഗ്ലൂക്കോമ ഇനി നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാം. ഇതിനുള്ള സെന്‍സര്‍ വികസിപ്പിച്ചെടുത്തത് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഡോക്ടര്‍മാരാണ്.
ലെന്‍സില്‍ ഘടിപ്പിക്കുന്ന സെന്‍സര്‍ വഴി ഗ്ലൂക്കോമയുടെ സാധ്യത നേരത്തെ കണ്ടെത്തി പരിഹരിക്കാനാവും.
ലോകത്ത് ആറ് കോടിയിലധികം പേര്‍ ഗ്ലൂക്കോമ ബാധിതരാണെന്നാണ് കണക്ക്. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഈ രോഗം ഭേദമാക്കിയെടുക്കാം. കണ്ണിലെ മര്‍ദ്ദം കൂടി ഞരമ്പുകള്‍ നശിച്ചു പോകുന്ന അവസ്ഥയാണ് ഇത്. കണ്ണിന്റെ മര്‍ദ്ദം വിലയിരുത്തിയാണ് സെന്‍സര്‍ ഡോക്ടര്‍മാര്‍ക്ക് രോഗാവസ്ഥയെകുറിച്ചുള്ള പൂര്‍ണ വിവരം നല്‍കുക.
ലെന്‍സും സെന്‍സറും മൈക്രോ ചിപ്പും അടങ്ങുന്നതാണ് ഉപകരണം. റേഡിയോ തരംഗത്തിലൂടെയാണ് സെന്‍സര്‍ കണ്ണിന്റെ അവസ്ഥ റിസീവറിലെത്തിക്കുക. ഈ വര്‍ഷം തുടക്കം തന്നെ ഉപകരണത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കും.
https://www.facebook.com/Malayalivartha