മൂക്കില്‍ കൂടി രക്തസ്രാവം ഉണ്ടായാല്‍...

നിസ്സാരമായ ജലദോഷം മുതല്‍ ക്യാന്‍സര്‍ വരെ രോഗമുള്ളവരില്‍ മൂക്കില്‍ കൂടി രക്തം വരാന്‍ സാധ്യതയുണ്ട്. മൂക്കിലൂടെ രക്തം വരുന്നതിന് എപ്പിസ്റ്റാക്‌സിസ് എന്നാണ് പറയുന്നത്. മൂക്കിനുള്ളിലും പാര്‍ശ്വഭാഗങ്ങളിലുമുണ്ടാകുന്ന അസുഖങ്ങള്‍ ഇതിലൊന്നാണ്.
രക്തത്തേയും ശരീരത്തേയും മൊത്തമായി ബാധിക്കുന്ന അസുഖങ്ങള്‍ മറ്റൊന്നാണ്. മൂക്കില്‍ ദശവളര്‍ന്നു നില്‍ക്കുന്നതിനാലും അണുബാധയുണ്ടെങ്കിലും മൂക്കില്‍ നിന്നും രക്തം വരാവുന്നതാണ്. മൂക്കില്‍ നിന്നും രക്തം വരുമ്പോള്‍ മൂക്ക് ചീറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. തണുത്ത വെള്ളത്തില്‍ മുക്കിയ വൃത്തിയായ തുണി മൂക്കിനോട് ചേര്‍ത്ത് മൂക്കടച്ചുപിടിച്ച് വായില്‍ കൂടി ഏതാണ്ട് അഞ്ചു പത്തു നിമിഷം ശ്വസിക്കുകയും വേണം. രക്തസമ്മര്‍ദ്ദം കൂടിയാലും മൂക്കില്‍ കൂടി രക്തം വരാം. മാത്രമല്ല, കരളിനേയും വൃക്കകളേയും ബാധിക്കുന്ന രോഗങ്ങള്‍ കൊണ്ടും മൂക്കില്‍ കൂടി രക്തം വരാവുന്നതാണ്. ഒരു വിദഗ്ധ ഡോക്ടറുടെ സേവനം ഉപയോഗിക്കുന്നതാണ് നല്ലത്.
https://www.facebook.com/Malayalivartha