രോഗപ്രതിരോധത്തിന് വൈറ്റമിന്‍ ഡി

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളെ ചെറുക്കാനുള്ള ശേഷിയും വൈറ്റമിന്‍ ഡിയ്ക്കുണ്ട്.
ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറയുമ്പോള്‍ പേശി വേദന, എല്ലുകള്‍ക്കും സന്ധികള്‍ക്കും വേദന, സ്തനാര്‍ബുദം, കുടല്‍ കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, ലിംഫാറ്റിക് കാന്‍സര്‍ തുടങ്ങിയ രോഗള്‍ക്കും വൈറ്റമിന്‍ ഡിയുടെ കുറവ് കാരണമായേക്കാം.
പുരുഷനെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് വൈറ്റമിന്‍ ഡി ഏറ്റവും അത്യാവശ്യ ഘടകമാണ്. അസ്ഥി തേയ്മാനം പോലുള്ള ബുദ്ധിമുട്ടുകള്‍ സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്.
ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയുമാണ് വൈറ്റമിന്‍ ഡി പ്രധാനമായും ശരീരത്തിലെത്തുന്നത്. സൂര്യപ്രകാശമേല്‍ക്കാതെയുള്ള ഓഫീസ് ജോലിയും ഫാസ്റ്റ് ഫുഡ് സംസ്‌കാരവും വൈറ്റമിന്‍ ഡിയുടെ കുറവിന് കാരണമാകുന്നു. പുതു തലമുറയിലുള്ളവരിലാണ് വൈറ്റമിന്‍ ഡി അഭാവം കൂടുതലായി കണ്ടുവരുന്നത്.
മത്തിപോലുള്ള മീനുകള്‍, മുട്ട, ധാന്യങ്ങള്‍, പാല്‍, കൂണ്‍ മുതലായവ വൈറ്റമിന്‍ ഡി നിറഞ്ഞ ഭക്ഷണ സാധനങ്ങളാണ്. ഗര്‍ഭിണികളും കുട്ടികളും പ്രായമായവരുമാണ് വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
https://www.facebook.com/Malayalivartha