പ്രമേഹത്തിന്റെ തോത് അറിയാന്‍ ടാറ്റു

പ്രമേഹരോഗികള്‍ക്ക് പ്രമേഹത്തിന്റെ തോത് അറിയാന്‍ കൈയില്‍ സിറിഞ്ച് കുത്തിയിറക്കേണ്ട കാര്യമില്ല. കൈയില്‍ ടാറ്റു കുത്തിയാല്‍ മതിയാകും. കാലിഫോര്‍ണിയ സാന്‍ ഡിയാഗോ സര്‍വകലാശാലിലെ ഗവേഷകരാണ് ഇത്തരത്തില്‍ ഒരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുന്നത്. ഒരു ടാറ്റുവിലേക്ക് ഇലക്‌ട്രോഡുകള്‍ പ്രിന്റ് ചെയ്തു സെന്‍സറിനൊപ്പം ചേര്‍ത്തുവയ്ക്കുകയാണു ചെയ്യുന്നത്. ഓരോ ഊണിനുശേഷവും ഇലക്‌ട്രോഡുകള്‍ 10 മിനിട്ട് നേരത്തേക്കു വൈദ്യുതി പുറപ്പെടുവിക്കും. ഈ വൈദ്യൂതി ഗ്ലൂക്കോസിനെ വലിച്ചെടുത്ത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ തോത് എത്രയെന്നു നിര്‍ണയിക്കും.
ഇലക്‌ട്രോകെമിക്കല്‍ ടെക്‌നോളജി ഉപയോഗിച്ചു 2002ല്‍ നിര്‍മിച്ച ഗ്ലൂക്കോവാച്ച് എന്ന ഉല്‍പന്നത്തിന്റെ അതേമാതൃകയിലാണ് ഈ ടാറ്റു നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ആ വാച്ച് ത്വക്കിന് അലര്‍ജി സൃഷ്ടിക്കുന്നത് ആയതിനാല്‍ കൂടുതല്‍ പ്രചാരം നേടിയില്ല. 2010ലും ടാറ്റു പ്രമേഹപരിശേധാനയ്ക്ക് ഉപയോഗിക്കുന്ന സംവിധാനം മസാച്യൂസെറ്റ്‌സ് സര്‍വകലാശാല കണ്ടെത്തിയിരിന്നു. എന്നാല്‍ മനുഷ്യരില്‍ ഇതുവരെ പരീക്ഷിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha