പെന്റാവാലന്റ്, ഹെപ്പറ്റൈറ്റിസ് മരുന്നുകള്‍ പുറത്തിറക്കി

പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയറിനു കീഴിലെ എച്ച്എല്‍എല്‍ ബയോടെക് ലിമിറ്റഡ് പെന്റാവാലന്റ്, ഹെപ്പറ്റൈറ്റിസ് മരുന്നുകള്‍ പുറത്തിറക്കി. ഇവ വേണ്ടത്ര ലഭ്യമല്ലാതിരുന്നതു നവജാത ശിശുക്കളുടെ ചികിത്സയെ ബാധിച്ചിരുന്നു.
ഡിഫ്ത്തീരിയ, ടെറ്റനസ്, വില്ലന്‍ചുമ, ഹെപ്പറ്റൈറ്റിസ് ബി, എച്ച്‌ഐവി എന്നീ അഞ്ചു രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നാണ് പെന്റാവാലന്റ്. കരള്‍ രോഗങ്ങളെ ചെറുക്കുന്നതാണു ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍. പെന്റാവാലന്റ് വാക്‌സിനായ പെന്റാഹില്ലും ഹെപ്പറ്റൈറ്റിസ് വാക്‌സിനായ ഹൈവാക് ബിയും കേന്ദ്ര കുടുംബക്ഷേമ സെക്രട്ടറി ലവ് വര്‍മ പുറത്തിറക്കി. എച്ച്ബിഎല്‍ ചെയര്‍മാന്‍ എം. അയ്യപ്പനും പങ്കെടുത്തു. ഒരു കുത്തിവയ്പിലൂടെ അഞ്ചു രോഗങ്ങളെ പ്രതിരോധിക്കാം എന്നതാണു പെന്റാവാക്‌സിന്റെ മേന്മ.
https://www.facebook.com/Malayalivartha