ക്യാന്‍സറിനെ തടയാനുള്ള ചില ഭക്ഷണ രീതികള്‍

അഞ്ച് ശതമാനം ക്യാന്‍സര്‍ മാത്രമേ പാരമ്പര്യമായി ഉണ്ടാകുന്നുള്ളുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ബാക്കി നമ്മുടെ ഭക്ഷണ ശീലങ്ങളും ജീവിത ശൈലിയുമെല്ലാം മൂലം ഉണ്ടാകുന്നതാണ്. ക്യാന്‍സറിനെ ചെറുക്കാനായി നമ്മുടെ ഭക്ഷണ രീതിയില്‍ ഉള്‍പ്പെടുത്തേണ്ട ചില പ്രധാന ആഹാര പദാര്‍ത്ഥങ്ങള്‍ ഏതെല്ലാമെന്നു നോക്കാം.
ഒരു ന്യൂട്രീഷ്യസ് ഭക്ഷണ പദാര്‍ത്ഥമാണ് ആപ്പിള്‍. ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം, ഉദരാര്‍ബുദം എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു.
ഒരു പാനീയം എന്നതിലുപരി ചായയ്ക്ക് ഔഷധ ഗുണമുണ്ട്. പണ്ടുമുതലേ ചായയെ ഔഷധങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നു. ക്യാന്‍സറിന്റെ വളര്‍ച്ചയെ ഇത് പ്രതിരോധിക്കുന്നു.
പീനട്ടും പീനട്ട് ബട്ടറും ക്യാന്‍സറിനെ പ്രതിരോധിക്കുന്ന വിറ്റാമിന്‍ ഇ ഉയര്‍ന്ന അളവില്‍ അടങ്ങിയ ഭക്ഷണമാണ് .
ആല്‍ഫ ബീറ്റാ കരോട്ടിന്റെ അളവ് മത്തങ്ങയില്‍ കൂടുതലാണ്. ഇത് ശരീരത്തിലെത്തുമ്പോള്‍ വിറ്റാമിന്‍ എ ആയി പരിണമിക്കുന്നു. ത്വക്കിനെ അര്‍ബുദത്തില്‍ നിന്നും സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നു.
മധുരമുള്ളതും എരിവുള്ളതുമായ ചെറികള്‍ ഫൈബര്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ശരീരത്തിന് പകരുന്നു. ക്യാന്‍സര്‍ വരാതിരിക്കാന്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചെറുചന വിത്ത് ക്യാന്‍സറിന്റെ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ പെരുകി ട്യൂമര്‍ ഉണ്ടാകുന്നതിനെ ഇത് തടയുന്നു.
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെ ഉത്തമമാണ് വെളുത്തുള്ളി. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ബാക്ടീരിയകളെയും വെളുത്തുള്ളി ഇല്ലാതാക്കും.
മാതളനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന എലാജിക് ആസിഡ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുകയും ക്യാന്‍സറിന് കാരണമായ ഘടകങ്ങളെ നിര്‍ജീവമാക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha