ക്യാന്‍സറിന്റെ പ്രധാന കാരണം പുകയില ഉപയോഗമെന്ന് വിദഗ്ധര്‍

ക്യാന്‍സര്‍ വരാനുള്ള പ്രധാനകാരണം പുകയില ഉപയോഗമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുരുഷന്മാരില്‍ പുകയിലയുടെ അമിതമായ ഉപയോഗവും സ്ത്രീകളില്‍ വര്‍ധിച്ച ഹോര്‍മോണ്‍ ഉത്പാദനവും ക്യാന്‍സറിന്റെ പ്രധാന കാരണങ്ങളാണ്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും, പൊണ്ണത്തടി കുറയ്ക്കുന്നതിലൂടെയും ഒരു പരിധിവരെ ക്യാന്‍സറിനെ തടുക്കാമത്രെ.
പുകവലിയിലൂടെയും പുകയില ചവയ്ക്കുന്നതിലൂടെയും ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. 60 മുതല്‍ 70 ശതമാനം വരെ പുരുഷന്മാരിലെ ക്യാന്‍സറിന്റെ കാരണവും ഇതുതന്നെ. പുകയില ഉപയോഗം, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണ രീതി, ശരീരത്തിന്റെ നിഷ്‌ക്രിയത്വം, അമിത ഭാരം എന്നിവ ഒഴിവാക്കുന്നതുവഴി 30 ശതമാനത്തോളം ക്യാന്‍സര്‍ മരണങ്ങളും ഒഴിവാക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
പൊണ്ണത്തടി, എച്ച്പിവി വൈറസുകളുടെ ഉത്പാദനമുള്ളവര്‍, നേരത്ത ഋതുമതിയാകുന്നവര്‍, വൈകി ആര്‍ത്തവ വിരാമം സംഭവിക്കുന്നവര്‍ തുടങ്ങിയ സ്ത്രീകളിലും ക്യാന്‍സറിനുള്ള സാധ്യതയുണ്ട്.കോശങ്ങള്‍ അമിതമായി പെരുകുകയും പടരുകയും വഴിയാണ് ക്യാന്‍സര്‍ ഉണ്ടാകുന്നത്. ഇത് ശരീരത്തിന്റെ ഏതുഭാഗത്തെയും ബാധിക്കാം. 2005 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ 84 മില്ല്യണ്‍ ആളുകളാണ് ലോകത്ത് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. പുരുഷന്മാരില്‍ സാധാരണയായി ശ്വാസകോശത്തിലും വായിലുമാണ് ക്യാന്‍സര്‍ ഉണ്ടാകുന്നതെങ്കില്‍ സ്ത്രീകളില്‍ ഗര്‍ഭാശയത്തിലും സ്തനങ്ങളിലുമാണ് ഉണ്ടാകുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണ രീതിയും പിന്തുടരുകയാണെങ്കില്‍ ക്യാന്‍സറിനെ തടയാം.
https://www.facebook.com/Malayalivartha