എച്ച്.ഐ.വിയ്ക്ക് പ്രതിരോധമരുന്ന് കണ്ടെത്തിയോ?

എച്ച.ഐവിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു മരുന്ന് കണ്ടെത്തിയതായും എച്ച്‌ഐവിയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്പ് എന്ന രീതിയില്‍ അതിനെ ഉപയോഗിക്കാനാവുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കുരങ്ങുകളില്‍ ഈ മരുന്ന് പരീക്ഷിച്ചുനോക്കിയപ്പോള്‍ വളരെ ഫലം ചെയ്യുന്നതായി കണ്ടെത്തിയത്രേ.
പരീക്ഷിച്ചു നോക്കിയ ഓരോ എച്ച് ഐ വി ഇനങ്ങളേയും ശക്തമായി തടയുവാന്‍ മരുന്നിനു കഴിയുന്നുണ്ടെന്ന് തെളിഞ്ഞു. ആരോഗ്യമുള്ള കോശങ്ങളില്‍ ഡി.എന്‍.എയുടെ ഒരു ഭാഗം കടത്തിവിടുന്ന ജീന്‍തെറാപ്പി ടെക്‌നിക്ക് ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. എച്ച്.ഐ വിയ്‌ക്കെതിരെ കോശത്തിനുള്ളില്‍ ദീര്‍ഘകാലം ജീവനോടിരിക്കുന്ന ഒരു തരം പ്രത്യൗഷധം കണ്ടെത്താനുള്ള വഴിയിലേയ്ക്ക് ഗവേഷണങ്ങള്‍ പുരോഗമിച്ചു കഴിഞ്ഞതായി ഫ്‌ളോറിഡയിലെ സ്‌ക്രിപ്‌സ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസറായ മൈക്കള്‍ ഫര്‍സാന്‍ വെളിപ്പെടുത്തി.
പ്രതിരോധകോശങ്ങളുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന ഒരു ഗ്ലൈക്കോപ്രോട്ടീനാണ് സിഡി4. എച്ച്.ഐ.വി വൈറസ് സിഡി4 കോശങ്ങളില്‍ പറ്റിപിടിക്കുന്നത് ഡോക്കിംഗ് പോയിന്റുകളിലാണ്. ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്ന മരുന്നായ ഇസിഡി4 എല്‍ജി ഇതുപോലുള്ള രണ്ട് ഡോക്കിംഗ് പോയിന്റുകളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ മരുന്ന് ഉപയോഗിക്കുമ്പോള്‍ പ്രതിരോധകോശങ്ങളില്‍ യഥാര്‍ത്ഥത്തിലുള്ള ഡോക്കിംഗ് പോയിന്റുകള്‍ക്കു പകരം ഒരു ജോടി \'വ്യാജ ഡോക്കിംഗ് പോയിന്റുകള്‍\' പ്രത്യക്ഷപ്പെടും. ഈ വ്യാജന്‍മാര്‍ എച്ച്‌ഐവി വൈറസിനെ കയറിപിടിച്ച് അതില്‍ പറ്റിപിടിക്കാന്‍ നിര്‍ബന്ധമാക്കുന്നു. പ്രതിരോധ കോശത്തിന്റെ ഉപരിതലത്തിലുള്ള യഥാര്‍ത്ഥ ഡോക്കിംഗ് പോയിന്റ് ഇതാണെന്നു കരുതുന്ന വൈറസ് അതിലേയ്ക്ക് പറ്റിപിടിക്കാനുള്ള ശ്രമം ആരംഭിക്കും. ഒരേയൊരു തവണ മാത്രമേ വൈറസിന് ഈ പ്രവര്‍ത്തനം നടത്താനാകൂ. ആ ശ്രമം പരാജയപ്പെടുന്നതോടെ പ്രതിരോധകോശങ്ങളുടെ ശക്തി നശിപ്പിക്കാനുള്ള അവയുടെ ശേഷി ഇല്ലാതാവുകയും, എച്ച് ഐ വി ബാധ തടയപ്പെടുകയും ചെയ്യും.
എച്ച് ഐ വിയ്‌ക്കെതിരെ വളരെ വളരെ ശക്തമായ പ്രതിരോധം ഉറപ്പു തരുന്ന ഈ മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചു നോക്കുവാന്‍ പെട്ടെന്ന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് പ്രൊ. ഫര്‍സാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha