Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കീടനാശിനി പ്രയോഗത്തെ തുടർന്ന് വയനാട് പൊഴുതന അച്ചൂരിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; നിരോധിത കീടനാശിനികൾ ഉപയോഗിക്കുമ്പോൾ ഇത് അറിഞ്ഞിരിക്കണം

05 DECEMBER 2019 06:26 PM IST
മലയാളി വാര്‍ത്ത

തോട്ടത്തിലെ കീടനാശിനി പ്രയോഗത്തെ തുടർന്ന് വയനാട് പൊഴുതന അച്ചൂരിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആറോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടത്തിൽ നിരോധിത കീടനാശിനി ഉപയോഗിക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇന്ന് രാവിലെ ക്ലാസുകൾ ആരംഭിക്കുന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം. അച്ചൂർ ഹയർ സെക്കന്ററി സ്‌കൂളിന്റെ തോട്ടത്തോട് ചേർന്നുളള ക്ലാസ് മുറികളിലുളള കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടനെ കുട്ടികളെ പൊഴുതന പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു. നിരോധിത കീടനാശിനിയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും നേരത്തെ പല വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. സംഭവമറിഞ്ഞ് വൈത്തിരി പൊലീസും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി കുട്ടികളെ കണ്ടു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കളക്ടർ രക്ഷിതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

കീടനാശിനി ഉപയോഗിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഇടയ്ക്കിടെ പുറത്തിറക്കാറുണ്ടെങ്കിലും ഇവയെക്കുറിച്ചുള്ള ബോധവൽക്കരണം വളരെ കുറവാണ്. കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. എന്നാല്‍ അതൊക്കെ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പരിശോധിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. നിരോധിത കീടനാശിനികള്‍ ഏതൊക്കെ ആണെന്നോ അവ ഉപയോഗിക്കുമ്പോള്‍ കര്‍ശനമായും പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നോ കര്‍ഷകരില്‍ ഭൂരിഭാഗത്തിനും അറിയില്ല. മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഇടയ്ക്കിടെ പുറത്തിറക്കാറുണ്ടെങ്കിലും ഇവയെ കുറിച്ച് കര്‍ഷകരെ ബോധവത്ക്കരിക്കാനും കൃഷിവകുപ്പ് തയാറാകേണ്ടതുണ്ട്.

കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ പ്രധാനമായും പാലിക്കേണ്ടവ ഇതാണ്:

മൂക്കും വായും മുഖംമൂടി(മാസ്‌ക്) ഉപയോഗിച്ച് മറയ്ക്കണം.
ഏപ്രണ്‍, കണ്ണട തുടങ്ങിയവ ഉപയോഗിക്കണം.
രാവിലെ കാറ്റ് കുറഞ്ഞ സമയത്താണ് മരുന്ന് തളിക്കേണ്ടത്.
കീടനാശിനി പ്രയോഗിക്കുന്നതിനിടെ ആഹാരം കഴിക്കാന്‍ പാടില്ല.
കീടനാശിനി പ്രയോഗിക്കുന്നതിനിടെ ദേഹത്ത് വീണാലുടന്‍ കഴുകി കളയണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (32 minutes ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (2 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (2 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (3 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (3 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (3 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (3 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (4 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (4 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (4 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (4 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (4 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (4 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

Malayali Vartha Recommends