Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ഭയക്കണം വെരിക്കോസ് വെയിനിനെ! ഫലപ്രദമായ ചികിത്സയും അകലെയല്ല; വെരിക്കോസ് വെയിനിൻറെ ലക്ഷണങ്ങളും ഫലപ്രദമായ ചികിത്സയും

09 DECEMBER 2019 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

പക്ഷിപ്പനി മനുഷ്യരില്‍ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ ആരംഭിക്കും... പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ പിടിച്ചുകെട്ടാം!!

നിന്ന് കൊണ്ട് ജോലി ചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്നൊരു രോഗമാണ് വെരിക്കോസ് വെയിന്‍. ചര്‍മത്തിനു തൊട്ടുതാഴെയുള്ള ഞരമ്ബുകള്‍ തടിച്ചുവീര്‍ത്തും ചുറ്റിപ്പിണഞ്ഞും അശുദ്ധരക്തത്തെ മുകളിലേക്ക് വിടാതെ വരുമ്ബോള്‍ രക്തപ്രവാഹത്തിന്റെ വേഗം കുറയുകയും കെട്ടിനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇങ്ങനെ പുറത്ത് പോകാതെ കെട്ടിക്കിടക്കുന്ന അശുദ്ധരക്തം സമീപത്തെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കുകയും അണുബാധയ്ക്കു കാരണമാവുകയും ചെയ്യും. വീര്‍ത്തഭാഗം പൊട്ടി വ്രണങ്ങള്‍ രൂപപ്പെടുന്ന അവസ്ഥയിലേക്ക് വരെ പോകാറുണ്ട്. ശരീരത്തിന്റെ ഏതു ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലായിട്ടാണ് ഏറ്റവും കൂടുതൽ ഇത് വരുന്നത് . വന്നു കഴിഞ്ഞാൽ മാറാതെ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന രോഗമാണിത്.ആഹാരപ്രശ്നം കൊണ്ടൊന്നുമല്ല ഈ വാൽവുകൾ തകരാറിൽ ആകുന്നത്. പാരമ്പര്യം, സ്ഥിരമായ നിൽപ്പ്, അമിതവണ്ണം ഒക്കെ ഇതിന് കാരണമാകാം. ഒ

ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്‌

ഞരമ്ബുകള്‍ തടിച്ച്‌ ചുരുളും. രോഗം മൂര്‍ച്ഛിക്കുമ്ബോള്‍ ഞരമ്ബുകള്‍ക്ക് നീലയോ മുന്തിരിനിറമോ ആകും. ആദ്യഘട്ടത്തില്‍ നിറവ്യത്യാസം ഉണ്ടാകണമെന്നില്ല. കാലുകളില്‍ ചിലന്തിവലപോലെ ഞരമ്ബുകള്‍ പ്രത്യക്ഷപ്പെടാം. രോഗബാധയുള്ള സ്ഥലത്ത് മുറിവില്‍നിന്നു രക്തസ്രാവം ഉണ്ടാവുക. കാലുകളില്‍ വേദനയും ഭാരക്കൂടുതലും തോന്നുക കണങ്കാലിന്റെ ഭാഗം നീരുവന്ന് വീര്‍ക്കുക. വെരിക്കോസ് വെയിനുള്ള ഭാഗത്ത് കരിവാളിപ്പും പുകച്ചിലും സാധാരണ ചികിത്സകൊണ്ട് കരിയാത്ത വേദനയുള്ള വ്രണങ്ങള്‍ ഉണ്ടാവുക


ഭക്ഷണകാര്യത്തിലും അല്‍പം മാറ്റം വരുത്തുക. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഓറഞ്ച് നാരങ്ങ എന്നിവ ശീലമാക്കുക.വെരിക്കോസ് വെയിന്‍ ഉണ്ടെങ്കിലും കാലിന് നന്നായി വ്യായാമം നല്‍കണം. ഇല്ലെങ്കില്‍ ഇതിന്റെ സാധ്യത ഇല്ലാതാക്കാനും കാലിന് വ്യായാമം നല്‍കാം. പച്ചത്തക്കാളി കഴിക്കുന്നത് വെരിക്കോസ് വെയിനിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. വെളുത്തുള്ളി കൊണ്ടും നമുക്ക് വെരിക്കോസ് വെയിന്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്.

വെരിക്കോസ് വെയിന്‍ കൂടുതല്‍ കാലം നീണ്ടുനിന്നാല്‍ തൊലിപ്പുറത്ത് പാടുണ്ടാകും. അതു മാറ്റാന്‍ സാധിക്കില്ല. അതിനാല്‍ നേരത്തേ തന്നെ ചികിത്സ തേടുക . കാലാവസ്ഥയുമായി ഇതിനു യാതോരു ബന്ധവുമില്ല. വീനസ് ഡോപ്ലാര്‍ സ്‌കാനിങ്, വീനോഗ്രഫി, സി.ടി.വീനോഗ്രാം, എം.ആര്‍.വീനോഗ്രാം എന്നിവയാണ് സാധാരണ പരിശോധനകള്‍. വളരെ ഫലപ്രദമായ ചികിത്സകള്‍ ഈ രോഗത്തിന് കിട്ടുന്നതാണ്. വെരിക്കോസ് വെയിൻ ചികിൽസിക്കുന്നതിനു മുന്നേ എന്ത് കൊണ്ടാണ് ഇതുണ്ടാകുന്നതെന്ന് കണ്ടുപിടിക്കണം, അതനുസരിച്ചു വേണം ചികിത്സ ചെയ്യാൻ. എല്ലാ വെരിക്കോസ് വെയിനിനും ചികിത്സ വേണ്ട. തുടർച്ചയായി ഇവ പൊട്ടി ധാരാളം രക്തനഷ്ടം സംഭവിക്കുക, കാലിൽ നീരും വേദനയും ഉണ്ടാകുക, കാലിന്റെ വണ്ണ നിറവ്യത്യാസവും ചൊറിച്ചിലും ഉണ്ടായി വൃണങ്ങൾ ഉണ്ടാകുക (varicose ulcer), കോസ്‌മെറ്റിക് കാരണങ്ങൾ എന്നിവ മൂലമാണ് പലപ്പോഴും ചികിത്സ വേണ്ടിവരുന്നത്.

വെരിക്കോസ് വെയിന്‍ രോഗികളില്‍ കാലിലെ രക്തയോട്ടം മെച്ചപ്പെടുത്താനും വേദന കുറയ്ക്കാനും കംപ്രഷന്‍ സ്റ്റോക്കിങ്സ് ചികിത്സ ഉപയോഗിക്കാറുണ്ട്. ആധുനിക കംപ്രഷന്‍ സ്റ്റോക്കിങ് കാലുകളില്‍ തുടര്‍ച്ചയായ സമ്മര്‍ദ്ദം ലഭിക്കത്തക്കവിധം നിര്‍മിക്കപ്പെട്ടതാണ്. കണങ്കാല്‍ ഭാഗത്ത് ഏല്‍ക്കുന്ന സമ്മര്‍ദ്ദം സിരകളിലെ രക്തത്തിന്റെ മുകളിലേക്കുള്ള ഒഴുക്കിനെ സഹായിക്കും. ശസ്ത്രക്രിയയില്‍, രോഗം ബാധിച്ച സിര മുറിച്ചു നീക്കുകയോ അതിലേക്ക് രക്തമെത്തുന്ന മാര്‍ഗം അടയ്ക്കുകയോ ആണ് ചെയ്യുക. രോഗബാധയുള്ള സിര മുറിച്ച്‌ പുറത്തേക്ക് വലിച്ചെടുക്കുന്ന വെയിന്‍ സ്ട്രിപ്പിങ്, ഫ്‌ളബക്ടമി എന്നിവയാണ് പ്രധാന ശസ്ത്രക്രിയകള്‍.

ഇന്‍ജെക്ഷന്‍ സ്‌ക്ലീറോ തെറാപ്പി

വെരിക്കോസ് വെയിനിന് ശസ്ത്രക്രിയയ്ക്കു പകരം ആധുനിക ചികിത്സാരീതികള്‍ പലതുണ്ട്. സിരകളിലേക്ക് മരുന്നുകള്‍ കുത്തിവച്ച്‌, രക്തക്കുഴലുകളുടെ ഉള്‍ഭിത്തികളെ നശിപ്പിക്കുകയും അകത്തുള്ള രക്തം കട്ടിയാക്കുകയും ചെയ്യുന്ന രീതിയാണ് ഇന്‍ജെക്ഷന്‍ സ്‌ക്‌ളീറോതെറാപ്പി. ക്രമേണ ഈ സിരകള്‍ നശിച്ചുപോകും. ലളിതവും ചെലവ് കുറഞ്ഞതുമായ ഒരു ചികിത്സയാണിത്.

ആര്‍.എഫ്.തെറാപ്പി

ശസ്ത്രക്രിയ ഒഴിവാക്കി അവലംബിക്കാവുന്ന രണ്ട് അധുനിക ചികിത്സാരീതികളാണ് ആര്‍.എഫ്.തെറാപ്പിയും(റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍) ലേസര്‍ ചികിത്സയും. രോഗം ബാധിച്ച സിരകളെ കരിച്ചുകളയുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആദ്യത്തേതില്‍ റേഡിയോ തരംഗങ്ങളും രണ്ടാമത്തേതില്‍ ലേസര്‍ രശ്മികളുമാണ് ഉപയോഗിക്കുന്നത്. ഇതിനു റേഡിയേഷനുമായി ബന്ധമൊന്നുമില്ല. ഇവ ചെയ്താല്‍ രോഗം വീണ്ടും വരാന്‍ സാധ്യത കുറവാണ്. വലിയ അനസ്‌തേഷ്യയും വിശ്രമവും ആവശ്യമില്ല. പിറ്റേന്നുമുതല്‍ ചെറിയ ജോലികള്‍ ചെയ്തുതുടങ്ങാം.

ഇന്‍ജക്ഷന്‍ ഗ്ലൂ തെറാപ്പി

ആധുനിക ചികിത്സാരീതികളില്‍ ഏറ്റവും പുതിയതാണ് ഇന്‍ജക്ഷന്‍ ഗ്‌ളൂ തെറാപ്പി. ചെലവേറിയ ചികിത്സയാണ്. അനസ്തേഷ്യ ആവശ്യമില്ല. മലിനരക്തം കെട്ടിനില്‍ക്കുന്ന സിരയെ മെഡിക്കല്‍ ഗ്‌ളൂ ഉപയോഗിച്ച്‌ ഒട്ടിക്കുന്നതാണ് ഈ രീതി. ഇങ്ങനെ അടഞ്ഞുപോകുന്ന സിരയ്ക്കകത്തെ രക്തം കട്ടപിടിക്കുകയും ക്രമേണ സിര ദ്രവിച്ചുപോവുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (2 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (3 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (5 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (5 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (5 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (6 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (6 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (7 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (7 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (7 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (8 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (8 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (8 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (8 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (8 hours ago)

Malayali Vartha Recommends