ഉറക്കക്കുറവ് പ്രമേഹത്തിന് ഇടയാക്കും

പതിവായി ഉറക്കം കളയുന്നവരുടെ ശ്രദ്ധക്ക്! വേണ്ടത്ര ഉറങ്ങാത്തവരില്‍ പ്രമേഹത്തിന് സാധ്യത കൂടുതലാണത്രേ. യുവാക്കളില്‍ പ്രമേഹം വളരെ നേരത്തേ കണ്ടെത്തുന്നതിന് കാരണം ഉറക്കക്കുറവാണെന്നും പുതിയ പഠനങ്ങള്‍ പറയുന്നു.
യുവാക്കളില്‍ ഉറക്കക്കുറവു ഉണ്ടാക്കുന്ന ഏറ്റവും വലിയ പ്രത്യാഘാതം പ്രമേഹരോഗബാധയാണെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉറക്കം കുറയുന്നതുവഴി ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും അത് ഇന്‍സുലിന്‍ ഉല്‍പാദനം കുറയ്ക്കുകയും ചെയ്യും. തുടര്‍ച്ചയായി മൂന്നു ദിവസം ഉറക്കം നാലു മണിക്കൂറിലേറെ കുറഞ്ഞാല്‍ ഇന്‍സുലിന്റെ ഉല്‍പാദനവും കുറയുമെന്ന് അറിയുക. ഉറക്കം കുറയുന്നതു മൂലം ശരീരത്തില്‍ ഫാറ്റി ആസിഡുകളുടെ അളവ് വര്‍ധിക്കുന്നതാണ് ഇന്‍സുലിന്റെ ഉല്‍പാദനത്തെ താളം തെറ്റിക്കുന്നത്.
ഷിക്കാഗോ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ജനങ്ങളെ ഉറങ്ങാന്‍ അനുവദിച്ചും കുറച്ചുപേരുടെ ഉറക്കം നിയന്ത്രിച്ചുമാണ് പഠനം നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha