ഇനി രക്തപരിശോധനയിലൂടെയും കാന്‍സര്‍ നിര്‍ണ്ണയിക്കാമെന്ന് പഠനം

രക്തപരിശോധനയിലൂടെ എല്ലാതരം കാന്‍സറിന്റെയും സാന്നിധ്യം നേരത്തെ മനസിലാക്കാന്‍ കഴിയുമെന്ന് പഠനം. ഇന്ത്യന്‍ വംശജനായ സഞ്ജീവ് ഗംഭീര്‍ എന്ന ഗവേഷകന്റെ നേതൃത്വത്തില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഡി എന്‍ എ മിനിസര്‍ക്കിള്‍ എന്ന മരുന്നാണ് തുടക്കത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്നത്. എലികളില്‍ ഈ മരുന്ന് ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ഈ മരുന്ന് കുത്തിവച്ച് 48 മണിക്കൂറിന് ശേഷം പരിശോധിച്ചാല്‍ അര്‍ബുദം തിരിച്ചറിയാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
ശരീരം ഉത്പദിപ്പിക്കുന്ന ബയോമാര്‍ക്കര്‍ എന്ന വസ്തുവാണ് അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്നത്. വിവിധയിനം ടൂമറുകള്‍ വിവിധയിനം ബയോമാര്‍ക്കറുകളാകും സൂചിപ്പിക്കുക. ആരോഗ്യമുള്ള കോശങ്ങളും ബയോമാര്‍ക്കറുകള്‍ ഉത്പാദിപ്പിക്കുന്നതിനാല്‍ ഈ ടെസ്റ്റുകള്‍ അവസാന വാക്കുകളല്ലെന്ന് പ്രസീഡിംഗ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നു
https://www.facebook.com/Malayalivartha