പ്രമേഹത്തിനുള്ള മരുന്ന് വിഷാദമുണ്ടാക്കുമെന്ന് പഠനം

പ്രമേഹത്തിനുള്ള മരുന്നായ മെറ്റ്‌ഫോമിന്റെ സ്ഥിരഉപയോഗം വിഷാദരോഗവും തളര്‍ച്ചയും ഉണ്ടാക്കുമെന്ന് പഠനം. സര്‍ക്കാര്‍ സന്നദ്ധസംഘടനയുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്‍സുലിന്റെ കുറവു മൂലമല്ലത്ത പ്രമേഹബാധിതരില്‍ മെറ്റ്‌ഫോമിന്റെ സ്ഥിരമായ ഉപയോഗം മാനസികരോഗത്തിന് വരെ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെറ്റ്‌ഫോമിന്റെ സ്ഥിരോപയോഗം ശരീരത്തിലെ വിറ്റാമിന്‍ ബി 12 ന്റെ അളവ് കുറയുന്നതിന് ഇടയാക്കുകയും അത് തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നത് വിഷാദരോഗത്തിലേക്കും തളര്‍ത്തയിലേക്കും നയിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പൊതുവേ സസ്യാഹാരികളായതിനാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വിറ്റാമിന്‍ ബി 12 ന്റെ അഭാവം സ്വാഭാവികമാണെങ്കിലും സ്ത്രീകളിലാണ് വിറ്റാമിന്‍ ബി 12 ന്റെ അഭാവം കൂടുതലായും കണ്ടുവരുന്നത്.
മുപ്പത് വയസിനും 96 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 36 ശതമാനം പേര്‍ക്ക് വിറ്റാമിന്‍ ബി12ന്റെ കുറവുള്ളതായാണ് പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. രാജ്യത്ത് 6.68 കോടി പ്രമേഹബാധിതരുണ്ടെന്നാണ് 2014 ലെ കണക്ക്. അഞ്ഞൂറിലധികം മരുന്നുകളാണ് നിലവില്‍ വിപണിയില്‍ ഉള്ളതും. ഗുരുതരപാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വിറ്റാമിന്‍ ഗുളികകള്‍ക്കൊപ്പം മത്സ്യവും മാംസവും നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha