മിഠായി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കൂടുമെന്ന് പഠനം

അധികം മധുരം കഴിക്കുന്നത് നല്ലതല്ല. അത് മുതിര്‍ന്നവര്‍ക്കായാലും കുട്ടികള്‍ക്കായാലും. മിഠായി കൂടുതല്‍ കഴിച്ചാല്‍ കുട്ടികളില്‍ രക്തസമ്മര്‍ദ്ദം കൂടുമെന്ന് ഇറ്റലിയിലെ ബെലോന യൂണിവേഴ്‌സിറ്റിയിലെ ഡോ. ഡേവിഡും സംഘവും നടത്തിയ പഠനത്തില്‍ തെളിഞ്ഞു.
മധുരത്തിനായി മിഠായികളില്‍ ഉപയോഗിക്കുന്ന ലൈകോറൈസ് എന്ന ഘടകമാണ് ഏറെ അപകടകാരിയെന്നാണ് റിപ്പോര്‍ട്ട്. മിഠായി ധാരാളം കഴിക്കുന്ന കുട്ടികളില്‍ തലവേദനയോടുകൂടിയ രക്തസമ്മര്‍ദ്ദമാണ് കണ്ടുവരാറുള്ളത്. ഇതോടൊപ്പം പല്ലു കേടാവുകയും ചെയ്യും.
ലൈകോറൈസ് അടങ്ങിയ മിഠായി തുടര്‍ച്ചയായി കഴിക്കുമ്പോഴാണ് ര്ക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത്. കൂടാതെ ഇത് പൊസ്റ്റീരിയര്‍ റിവേഴ്‌സിബിള്‍ എന്‍സിഫലോപ്പതി സിന്‍ഡ്രോമിനും ഇടയാക്കുമെന്നാണ് പഠനറിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha