അമിത വണ്ണമുള്ള സ്ത്രീകളില്‍ അര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം

മഹാരോഗങ്ങളുടെ കൂട്ടത്തിലാണ് ക്യാന്‍സറിന്റെ സ്ഥാനം, സ്ത്രീകളിലെ ക്യാന്‍സര്‍ സാധ്യതകളെ കുറിച്ച് നിരവധി പഠനങ്ങള്‍ വൈദ്യശാസ്ത്രത്തില്‍ നടക്കുന്നുണ്ട്. ഇത്തരം പഠനങ്ങളിലെ ഏറ്റവും പുതിയതാണ് അമിത വണ്ണമുളള സ്ത്രീകളിലെ ക്യാന്‍സര്‍ സാധ്യത. ഇത്തരക്കാരില്‍ ക്യാന്‍സറിനുളള സാധ്യത 40 ശതമാനം അധികമാണെന്നാണ് പഠന റിപ്പോര്‍ട്ട്.
അമിത വണ്ണമുള്ളവരില്‍ പിത്താശയ അര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം, വൃക്കയിലെ അര്‍ബുദം, സ്തനാര്‍ബുദം തുടങ്ങിയവയ്ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 40 ശതമാനം സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യു.കെയിലെ അര്‍ബുദ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. സ്ത്രീകളില്‍ ശരീരഭാരം കൂടുന്നതനുസരിച്ച് ക്യാന്‍സറിനുളള സാധ്യതയും കൂടുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ആജൂലി ഷാര്‍പ്പ് പറഞ്ഞു. അമിത വണ്ണമുളള 1000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍
ജീവിത ശൈലിയും ജനിതക ഘടനയുമാണ് ക്യാന്‍സറിന് കാരണമാകുന്നത്. ശരീര ഭാരം നിയന്ത്രിച്ചും വ്യായാമം ചെയ്തും ഭക്ഷണ ശൈലി നിയന്ത്രിച്ചും രോഗത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനാകുമെന്നും വിദ്ഗ്ദ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























