കൊവിഡ് 19 നെ പിടിച്ചുകെട്ടാൻ വാക്സിന്‍...അമേരിക്കയും ജർമ്മനിയും ഇന്ത്യയും തമ്മിൽ മത്സരം

കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്സിൻ നിർമാണത്തിന് എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ട് .. നിരവധി വാക്സിൻ പരീക്ഷണങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്.. കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് ജര്‍മനി. കൊറോണ വൈറസിനെതിരെ റെംഡെസിവിര്‍ മരുന്ന് ഏറെ ഫലപ്രദമെന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു കഴിഞ്ഞു ...
ഇതിനിടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചുകഴിഞ്ഞു ...
ജര്‍മനിയിലെ ബിയോണ്‍ടെക്ക് എന്ന കമ്പനി അമേരിക്കയിലെ ഫൈസര്‍ എന്ന മരുന്ന് കമ്പനിയുമായി ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിക്കുന്നത് 'BNT162' എന്ന വാക്സിന്‍റെ പരീക്ഷണം ആണ് ഇരുകമ്പനികളും ചേര്‍ന്ന് നടത്തുന്നത്
ജര്‍മനിയിലെ ആരോഗ്യ ഗവേഷണ വിഭാഗം ആദ്യ പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട് . അതോടെ ലോകത്താകമാനം നിലവില്‍ 150 സ്ഥലത്താണ് വാക്‌സിന്‍ പരീക്ഷണത്തിനായുള്ള ഗവേഷണങ്ങള്‍ നടക്കുന്നത്. ഏപ്രില്‍ 23 ന് ആളുകളില്‍ പരീക്ഷണംനടത്തി തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകൾ
ഇതുവരെ പന്ത്രണ്ടുപേരില്‍ വാക്സിന്‍ പരീക്ഷണം നടത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടമെന്ന നിലയില്‍ 18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള 200 സന്നദ്ധ പ്രവര്‍ത്തകരില്‍ ഒന്ന് മുതൽ 100 മൈക്രോഗ്രാം വരെ ഡോസ് പരീക്ഷിക്കാന്‍ ആണ് ഗവേഷകര്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍പ് ബ്രിട്ടണില്‍ ആദ്യഘട്ടമെന്ന നിലയില്‍ 18 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള 510 സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതായും ഓക്‌സ്‌ഫഡ് സര്‍വകലാശാല അറിയിച്ചിരുന്നു.
ഇതിനിടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു...
ഈ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം വിജയിച്ചാല്‍ ഒക്ടോബറോടെ തന്നെ
വിപണിയിലെത്തിക്കാനാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. വാക്‌സിന്‍ നിര്‍മ്മിക്കുന്ന ഏഴ് ആഗോള സ്ഥാപനങ്ങളിലൊന്നായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി സഹകരണമുണ്ട്. പുണെ ആസ്ഥാനമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്
കൊറോണ വൈറസിനെതിരെ റെംഡെസിവിര്‍ മരുന്ന് ഏറെ ഫലപ്രദമെന്നാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് . ആന്റിവൈറല്‍ ആയി പരീക്ഷിക്കപ്പെടുന്ന റെംഡെസിവിര്‍ മൂലം കോവിഡ് 19 രോഗികള്‍ സുഖം പ്രാപിക്കുന്നതിന്റെ സമയം കുറയ്ക്കാനാകുന്നതായും വ്യക്തമായ ഫലം ഇതുണ്ടാക്കുന്നതായും പഠനത്തിന് മേല്‍നോട്ടം വഹിച്ച യുഎസിലെ ഉന്നത എപ്പിഡെമിയോളജിസ്റ്റ് ആന്റണി ഫൗസി പറയുന്നു
ലോകമെമ്പാടും വിവിധ ആശുപത്രികളിലായി റെംഡെസിവിര്‍ മരുന്ന് കുത്തിവെച്ചവരിൽ രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം 15 ദിവസത്തില്‍ നിന്ന് 11 ആയി കുറഞ്ഞു എന്നാണു റിപ്പോർട്ടുകൾ..ഗുരുതരമായ ശ്വാസകോശ രോഗലക്ഷണങ്ങളും പനിയുമുള്ള രോഗികള്‍ പോലും ഒരാഴ്ച മരുന്ന് നല്‍കിയതോടെ അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയതായി ഷിക്കാഗോ സര്‍വ്വകലാശാലയിലെ പകര്‍ച്ച വ്യാധി വിഭാഗത്തിലെ ഡോ. കാത്ലീന്‍ മുള്ളെയ്ന്‍ വ്യക്തമാക്കി
കൊറോണ ചികിത്സയ്ക്കായി അംഗീകരിക്കപ്പെട്ട മരുന്നുകള്‍ ഒന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല. . എന്നാല്‍ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഹെല്‍ത്ത് നിരവധി മരുന്നുകളുടേയും ചികിത്സാ രീതികളുടേയും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ ഉള്‍പ്പെട്ടതാണ് റെംഡെസിവിര്‍ എന്ന മരുന്നും . മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ഈ മരുന്നിന് കൊറോണ വൈറസിനെ തടയാനും ചികിത്സിക്കാനും കഴിയുമെന്ന് തെളിഞ്ഞതാണ്.
കോവിഡ് 19 നെ ഉന്മൂല നാശനം ചെയ്യാനുതകുന്ന മരുന്നുകൾക്കായുള്ള പരീക്ഷണമാണ് ഇപ്പോൾ ശാസ്ത്രലോകത്ത് നടക്കുന്നത്. ഏറെ താമസിയാതെ ഈ ശ്രമം ഫലവത്താകുമെന്ന് ഉറപ്പിക്കാം
https://www.facebook.com/Malayalivartha